Friday, January 20, 2012

. ഇസ്തിരിപെട്ടിയും മുന്തിരി ചാറും , പിന്നെ കുറെ നടന്‍മാരും

ഒരു പക്ഷെ ഉറപ്പുള്ള ചിന്തകള്‍ എനിക്കില്ലായിരിക്കാം, ഇനിയും ജനിക്കാത്ത ചിന്തകളില്‍ ആ ഐസ് ക്രീം പാര്‍ലര്‍ തണുത്തുപോയേക്കാം .... 
കിടപ്പറയിലെ ആലസ്യത്തില്‍ , ഒരു പുതപ്പിന്‍റെ ഉള്ളില്‍ കൊക്കുരുമ്മി ഭാസ്ക്കര്‍ ചോദിച്ചു ,"പ്രിയാ സ്വര്‍ഗം ഇതാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നീ  വിശ്വസിക്കുമോ ".. എങ്ങനെ ഭാസ്കര്‍ നിന്നെ ഞാന്‍ വിശ്വസിക്കാതിരിക്കും , നീ തന്ന സുഗ്നധമല്ലേ ഞാന്‍ , ഇപ്പോള്‍ പകല്‍ ആണ് എന്ന് നീ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കണം .അലിഖിത നിയമങ്ങള്‍ തെറ്റിക്കാന്‍ വെറും ഒരു സ്ത്രീ വിചാരിച്ചാല്‍ നടക്കില്ല എന്ന് പഠിപ്പിച്ചത് നീ അല്ലെ . 'അല്ല പ്രിയാ നിന്‍റെ ഉള്ളിലെ കുഞ്ഞു മനസ്സില്‍ അരുതാത്ത ചിന്തകള്‍ വന്നു കൂടാ' ഭാസ്ക്കര്‍ ഉറവ വറ്റാത്ത നുണക്കുഴികളില്‍  ഉപദേശം നിറച്ചു .
ഇല്ല ഭാസ്ക്കര്‍ ,  ആവിഷ്കാര സ്വാതന്ദ്രമില്ലാത്ത മുഖവുമായി ഞാന്‍ മൂളി .അപ്പൊ ഇനി എന്താണ് പ്ലാന്‍ , പറ പ്രിയാ.. ഭാസ്കര്‍ മുഖം ചുളിച്ചു .അയാള്‍ അലറുകയല്ല, ഡെമോക്രസ്സിന്‍റെ വാള്‍ തന്‍റെ നെടു നെറ്റിയില്‍ ഇടുകയാണ് . ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം അടപ്പിക്കുന്ന ലാഖവമാണ് അയാള്‍ക്ക് .അന്നൊരു മഴയത്ത് ...ഈറന്‍  കാറ്റിന്നു മഴയും കൂട്ടായി വന്ന ദിവസത്തില്‍ ഭാസ്ക്കര്‍ പ്രിയക്ക് മഴയായി , പിന്നെ തിമര്‍ത്തു പെയ്തു , പിന്നെ വെയിലായി , പിന്നെ ..പിന്നെ ഭാസ്കര്‍ വരള്‍ച്ചയായി. ഒരിക്കലും വറ്റാത്ത നീരുറവകള്‍ തന്ന ഭാസ്ക്കര്‍  ഇന്ന് എത്രവെട്ടിയാലും പാറ മാത്രം കാണുന്ന കിണര്‍ പോലെ ആയി ...സ്നേഹം പ്രണയം ...ഇതൊക്കെ വറ്റി ഭാസ്ക്കര്‍ ...
മാഡം...ഇളം നീല നിറമുള്ള ഉടുപ്പിട്ട പൊടിമീശക്കാരന്‍ ...മുന്തിരി ജൂസുമായി എത്തി നില്‍ക്കുന്നു ....അധരങ്ങളില്‍ വിയര്‍പ്പു കിനിയുമ്പോഴും, ദാഹജലം മോന്തി കുടിക്കാന്‍ നാവുകള്‍ നീട്ടുമ്പോഴും ഞാന്‍ കുടിക്കുന്നത് ഈ കടും ചുവപ്പിന്‍റെ മുന്തിരി ജൂസാണ്. ഭാസ്ക്കര്‍ നീ ഇല്ലാതെ ഞാന്‍ ഒറ്റയ്ക്ക് എന്‍റെ ഉദരത്തെ ശാന്തമാക്കുന്നു ,ഉള്ളില്‍ പിതൃതത്തിന്‍റെ അവകാശം സ്ഥാപിക്കാത്ത ഒരു മാംസ പിണ്ഡം കിടക്കുന്നത് നീ അറിഞ്ഞു , അന്ന് നീ ഒരു നെയിം ബോര്‍ഡ് വെയ്ക്കാന്‍ സമ്മതിച്ചില്ല ഭാസ്ക്കര്‍ ..കാരണം എന്‍റെ പേരില്‍ പ്രിയ ഫിലിപ്പ് വന്നു പോയി ..ഞാന്‍ എന്ത് ചെയ്യാന്‍ ...കുരിശിന്‍റെ വഴിയില്‍ യേശുനാഥന്‍ അന്ന് എന്‍റെ തലയില്‍ മാമോദിസാ നീരോഴിച്ചു പോയി . മറിയവും , യൂദാസും ഒക്കെ നിന്‍റെ രാമായണത്തിലെ മറ്റു കഥാപാത്രങ്ങള്‍ അല്ലെ ഭാസ്ക്കര്‍ .അവരൊക്കെ നടന്‍മാരും നടിമാരും ആയിരുന്നു ഭാസ്ക്കര്‍ ..അവര്‍ തനെയാണ്‌ കൃഷ്ണനും , രാധയും , കര്‍ണനും , ഒക്കെയായി അഭിനയിച്ചത്. നീ എന്നിട്ടും എന്നോട് പറഞ്ഞു "നമുക്കിത് കളയാം "...എങ്ങനെ ഭാസ്ക്കര്‍ ....അരുമില്ലാതവര്‍ക്ക് ഈശ്വരന്‍ തുണ എന്നല്ലേ ബൈബിളും , രാമായണവും പറഞ്ഞത് ..നീ മാത്രമെന്തേ ഭാസ്ക്കര്‍ ആര്‍ക്കും തുണയാവഞ്ഞത് ....മനസ്സിലാവില്ല ഭാസ്ക്കറിന്നു, മേഘം കറുക്കുമ്പോള്‍ , നക്ഷത്രങ്ങള്‍ മിഴിതുറക്കുമ്പോള്‍ , തണുത്ത കാറ്റ് ഈ നഗരത്തില്‍ കമ്പിളി പുതക്കുമ്പോള്‍ ..ആ പുതപ്പിനുള്ളില്‍ ഒരു ഇസ്തിരി പെട്ടിയ ആണ് അയാള്‍ക്ക് ആവശ്യം .ചൂടുള്ള ഇസ്തിരിപെട്ടി , ഒരറ്റം വരെ ചൂടാവുകയും പിന്നെ തണുത്തു തണുത്ത് ഒന്നുമല്ലാതായി തീരുന്ന ഞാന്‍ എന്ന ഇസ്തിരിപെട്ടി . ഇളം നീല നിറമുള്ള ഉടുപ്പിട്ട പൊടിമീശക്കാരന്‍ പിന്നെയും വന്നു 'മാഡം....' അവനെ നോക്കി ചിരിച്ചു ...ഒന്ന് കൂടെ 

മുന്തിരി ജൂസ് ഹരമാണ് ..കര്‍ത്താവിന്‍റെ രക്തമാണ് ഈ മുന്തിരി ജൂസ് ..ഭാസ്ക്കര്‍ നിന്‍റെ രക്തത്തിന്നു പകരമാണ് ഞാന്‍ ഇതു കുടിക്കുന്നത് ...നിന്‍റെ രക്തം എന്‍റെ ഉള്ളില്‍ തളം കെട്ടി നില്‍ക്കുന്നു ..ആര്‍ക്കും ഇനി ഒരു ഉപകാരവും ഇല്ലാത്ത നിന്‍റെ രക്തം ..വിശുദ്ധി പ്രാപിക്കാന്‍ എന്‍റെ കര്‍ത്താവു എനിക്ക് അപ്പകഷ്ണവും, മുന്തിരി ചാറും തന്നു ..നിന്‍റെ കൃഷ്ണന്‍ വിശുദിക്കായി നിനക്ക് പാല്‍പായസം തന്നു ..അതിലെന്താണ് വ്യത്യാസം ഭാസ്കര്‍ ..എന്‍റെ ഉള്ളില്‍ തീയായി നീ പടരുമ്പോള്‍ നിനക്കേറ്റവും ഇഷ്ട്ടമുള്ള എന്‍റെ നാഭീഭാഗത്ത്‌ ..കൃത്യം പറഞ്ഞാല്‍ എന്‍റെ പൊക്കിള്‍ ച്ചുഴിക്കു മൂന്നു ഇഞ്ച് വ്യത്യാസത്തില്‍ ഒരു കുരിശു കിടക്കുന്നത് നീ കാണുകയും , 'പ്രണയത്തില്‍ മതം ഇല്ല പ്രിയാ' എന്ന് പറയുകയും ചെയ്തു .. എന്നിട്ടോ ... അവസരം ബ്രൂണമായി വന്നപ്പോള്‍ നീ സിദ്ധാന്തങ്ങള്‍ മറന്നു ..
എന്‍റെ ഉദരത്തിലെ നാല് ചുവരുകല്‍ക്കുള്ളിലെ തടവറയില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഇപ്പോള്‍ കുരിശോ , ദേവിയുടെ കല്‍വിളക്കോ എന്നൊന്നും അറിയാതെ ഉറങ്ങുകയല്ലേ ..അതിനെ നീ നോവിക്കാന്‍ പറഞ്ഞു ഭാസ്ക്കര്‍ ..മതവും ജാതിയും ഇല്ലാതെ , ബൈബിളും രാമായണവും ഇല്ലാതെ ആ ഭ്രൂണം വളരട്ടെ ഭാസ്ക്കര്‍ ..അപോഴും നീ പുരുഷന്‍റെ തലച്ചോറിന്‍റെ സ്വഭാവം കാണിച്ചു , സ്നേഹത്തോടെ നീ തന്ന വെളുത്തപാലില്‍ , സാത്താന്‍റെ ദ്രിഷ്ട്ടി ഉറക്കത്തിന്‍റെ രൂപത്തില്‍ നീ കലക്കി തന്നു ...എന്നിട്ടും ആ ഭ്രൂണം ചിരഞ്ജീവിയായി . എന്തിനാണ് ഭാസ്ക്കര്‍ നീ എന്നെ സ്നേഹിച്ചത് , ഒരു ഇസ്തിരിപെട്ടിക്കു പകരം മറ്റൊരു ഇസ്തിരിപെട്ടിയെ പ്രണയിച്ച ഭാസ്ക്കര്‍ ...നിന്നെ ഈ ചൂടുള്ള മഴക്കാലത്ത്‌ ..(നിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'മഴയുടെ തണുപ്പില്‍ എന്‍റെ ദേഹത്തെ ഉണക്കുന്ന ഇസ്തിരിപെട്ടി '.) നിന്‍റെ വികാരങ്ങളുടെ വിസമയ കേന്ദ്രമായ തലചോറിലേക്ക്‌, വൈദ്യുതി പ്രവാഹം കടത്തിവിടുന്ന രക്ത കുഴല്‍ ഞാന്‍ മൂര്‍ച്ചയുള്ള കറിക്കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റിയപ്പോഴും , മുന്തിരി ജൂസിന്‍റെ നിറമുള്ള നിന്‍റെ രക്തം നിന്‍റെ നുണക്കുഴിയില്‍ വീണിരുന്നു ഭാസ്ക്കര്‍ .. നീ അറിഞ്ഞിരിക്കില്ല , കാരണം നിന്‍റെ വികാരങ്ങളുടെ 
മദര്‍ ബോര്‍ഡിലേക്കുള്ള അവസാനത്തെ കണക്ഷന്‍ വയറും ഞാന്‍ മുറിച്ചു മാറ്റി ഭാസ്ക്കര്‍ .ഇപ്പോള്‍ നിനക്കൊരു സത്യം അറിയുമോ ഭാസ്ക്കര്‍ കര്‍ത്താവിന്‍റെയും , കൃഷ്ണന്‍റെയും , പിന്നെ നിന്‍റെയും രക്തത്തിന്‍റെ നിറം ഈ മുന്തിരി ജൂസിന്‍റെ നിറമാണ് ..ഞാന്‍ അന്ന് പറഞ്ഞില്ലേ ഇവരൊക്കെ പല സ്റ്റെജുകളിലെ പല നാടകങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന അഭിനേതാക്കള്‍ ആണ് ..പക്ഷെ ഭാസ്ക്കര്‍ നിന്‍റെ ഭ്രൂണം എന്‍റെ ഉള്ളില്‍ സുരകഷിതമാണ്‌, ഈ മുന്തിരി ജൂസ് ഞാന്‍ കൊടുക്കുന്നത് ആ ഭ്രൂണം വളരുവാന്‍ ആണ് , നിന്നെ പോലെ ഇസ്തിരിപെട്ടികള്‍ വാങ്ങികൂട്ടാന്‍ അല്ല ....ആരും അഭിനയിക്കാത്ത നാടകത്തിലെ വെറുമൊരു നടന്നായി ജീവിതം തുടങ്ങാന്‍ ....
മാഡം ... പിന്നെയും ആ ഇളം നീല നിറമുള്ള ഉടുപ്പിട്ട പൊടിമീശക്കാരന്‍ ..
ഭാസ്ക്കര്‍ ...ഞാന്‍ ഇതു നിനക്കു മാത്രമായി കുടിക്കുന്ന അവസാന മുന്തിരി ജൂസ്  ...'ഒന്നും കൂടി'....

സ്നേഹപൂര്‍വ്വം - മോനുക്കുട്ടാപ്പി.

3 comments:

  1. അവസരം ബ്രൂണമായി വന്നപ്പോള്‍ നീ സിദ്ധാന്തങ്ങള്‍ മറന്നു ..
    ......................... I really liked it... Purushanmaar sthreekale isthirippettikalaayi kaanunna lokam ennum valarchayude ettavum thaazhepadiyile nilkooo...... Nice Monukuttuappi...

    ReplyDelete
  2. hmmmm.... good...!! ചൂടുള്ള ഇസ്തിരിപെട്ടി like it...

    ReplyDelete