Monday, January 16, 2012

കള്ളന്‍


കോഴിക്കോട് നഗരം പുലര്‍ച്ചകളില്‍ തണുപ്പിനെ വകഞ്ഞു മാറ്റിയാണ് ജീവിക്കുന്നത് ....സൂക്ഷിക്കുക പുലര്‍ച്ചെ ഉറക്കം നമ്മുടെ വരുതിയില്‍ നില്‍ക്കാത്ത സമയത്ത് നമുടെ വീടുകളിലേക്ക് നുഴഞ്ഞു കയറാന്‍ കള്ളന്മാര്‍ റെഡി ആയി നില്‍ക്കുന്നു . കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമുടെ നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ സംശയാസ്പ്പദമായ സാഹചര്യങ്ങളില്‍ പല മോഷ്ട്ടാക്കളെയും പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു ... മോഷ്ട്ടാക്കളുടെ സീസണ്‍ എന്ന് വേണമെങ്കില്‍ നമ്മള്‍ക്ക് വിശേഷിപ്പിക്കാം .കോഴിക്കോട് നഗരത്തിന്‍റെ പല സ്ഥലങ്ങളിലും പോലീസ് പെട്ട്രോളിംഗ് ശക്തമാക്കിയിരിക്കുന്നു .രാത്രികാലങ്ങളില്‍ ഇറങ്ങി നടക്കുന്ന സ്വഭാവം ഉള്ള ഒരു പാട് സുഹൃത്തുക്കള്‍ക്ക് ഒരു മുന്നറിയിപ്പ് ..വിലപിടിപ്പുള്ള വസ്തുക്കളും ആയി മാവൂര്‍ റോഡ്‌ , ആനിഹാല്‍ റോഡ്‌ , അപ്സരക്ക് പിന്‍ഭാഗത്ത്‌ ഉള്ള റോഡ്‌ , ബീച് പരിസരങ്ങളിലെ ഇടവഴികള്‍ എന്നിവിടങ്ങളില്‍ ഉള്ള സഞ്ചാരം കുറയ്ക്കുക ..പിന്നെ രാത്രി റോഡിലൂടെ ചുമ്മാ ഇറങ്ങി നടക്കാന്‍ ആഗ്രഹമുള്ള ആളുകള്‍ ഒരു തിരിച്ചറിയല്‍ രേഖ എങ്കിലും കയ്യില്‍ വയ്ക്കുക ....സംശയകരമായ സാഹചര്യത്തില്‍ ചിലപ്പോള്‍ പോലീസിന് നമ്മളെയും സംശയിച്ചേക്കാം ...എന്തായാലും തണുപ്പിന്‍റെ മേമ്പൊടി ഉള്ള ഈ ഡിസംബര്‍ മാസം ....കള്ളന്മാരെയും , പിടിച്ചുപറിക്കാരെയും സൂക്ഷിക്കുക .. നമ്മുടെ നഗരത്തില്‍ ഇപ്പോള്‍ മോഷ്ട്ടാക്കള്‍ പെരുകുകയാണ് .....

No comments:

Post a Comment