Monday, January 16, 2012

ശാരി - കഥയുടെ ക്ലൈമാക്സ്‌


തെളിവുകള്‍ കഥപറയുന്ന ന്യായാധിപന്‍റെ വിധി മേശയില്‍ .... ശാരിയുടെ മരണം, അസ്വഭാവികമായി ഒന്നും തന്നെ ഇല്ല 

വിധികളില്‍ മറിമായം നടക്കും ... കൊന്നവനും തിനവനും മാറി നില്‍ക്കും ... പ്രതിക്കൂട്ടില്‍ പുതിയ താരങ്ങള്‍ ചിരിച്ചു നില്‍ക്കും...ചെയ്ത തെറ്റുകള്‍ക്ക് ബീഡി വിലപോലും ഇല്ലാത്ത ഒരു പിഴയും ചുമത്തും ..കാഴ്ചകളില്‍ നിറയുന്നത് ഇതു തന്നെ അല്ലെ . നിയമങ്ങള്‍ വളച്ചൊടിക്കാന്‍ ഉള്ളതാണ് , വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് അത് പിന്നെയും പിന്നെയും അടിവരയിട്ടു പറഞ്ഞുകൊടുക്കുന്നു . 
എന്താണ് "ശാരിക്ക് സംഭവിച്ചത് "...ലോകം ഒരുപോലെ അറിയുന്ന ഈ കഥ പിന്നെയും പറയാന്‍ ആരും ആഗ്രഹിക്കുന്നില്ല .പക്ഷെ അഭയം തേടിവന്ന ലോകത്ത് നിന്ന് അഭയാര്‍തിയെപോലെ ശാരി യവനികക്കുള്ളില്‍ മണ്മറഞ്ഞു . ആശുപത്രിയില്‍ പ്രവെശിപ്പിക്കുന്നതുവരെ ആ പെണ്‍കുട്ടി ഗര്‍ഭിണി ആണ് എന്നത് മാത്രമായിരുന്നു അവകാശവാദം . കേരളത്തില്‍ കിട്ടാവുന്ന എല്ലാ ആന്‍റി-ബയോട്ടിക്കുകളും ശാരിയുടെ ശരീരത്തില്‍ ഉപയോഗിച്ചു എന്നാണ് ശാരിയെ അവസാനമായ ചികിത്സിച്ച ഡോക്ടര്‍ ഈ അടുത്ത് പറഞ്ഞത് , അത് തന്നെ ആവണം മരണകാരണവും ..എന്തിനായിരിക്കും ആ അനാവശ്യ ആന്‍റി-ബൈയോട്ടിക് ഉപയോഗം ? ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം . അതിനിടക്ക് കേരളം മുഴുവന്‍ ഓടിനടന്നു കവല പ്രസംഗത്തില്‍ ഒരു തിരഞ്ഞെടുപ്പ് ആയുധം ആക്കാന്‍ ശാരിയെ ഉപയോഗിച്ച "ധീര സഖാവിന്നെ" എത്ര പ്രശംസിച്ചാലും മതിവരില്ല . വി എസ് അച്യുതാന്ദന്‍ എന്ന മഹാനായ നേതാവ് ശാരി മരിച്ചത് ഒരു " V I P " കണ്ട ശേഷമാണു എന്ന് ഉറക്കെ വിളിച്ചു പറയുകയും , പിന്നീട് ആ തിരഞ്ഞെടുപ്പില്‍ മുഖ്യ മന്ത്രി ആവുകയും ചെയ്തു . അല്ലെങ്കിലും അടിസ്ഥാന വര്‍ഗം വിലപിക്കുമ്പോള്‍ ചൂഷണത്തിന്‍റെ നിറം ചുവപ്പായി മാറുന്ന ഈ യുഗം .അത് ശാരി അറിഞ്ഞിരുന്നില്ല ...ഒടുവില്‍ ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടി കലര്‍ന്ന് ശാരി ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ കഥയറിയാതെ ആട്ടം കാണാന്‍ ഒരു അച്ഛനും അമ്മയും ..പിന്നെ അച്ചനാരാണ്എന്നറിയാതെ ജനിച്ച ഒരു കുഞ്ഞും ബാക്കിയായി ..ലോകം മൊത്തം പ്രശസ്തിയില്‍ എത്താന്‍ സീരിയല്‍ ലോകത്തേക്ക് നടന്നു കയറുന്ന സ്വപ്നം മാത്രം കാണുന്ന ശാരി എന്ന പെണ്‍കുട്ടി ലോകം മുഴുവന്‍ പ്രശസ്തിയില്‍ എത്തി ...കാല യവനികയ്ക്കുള്ളില്‍ മറഞ്ഞ ശേഷം ......


സ്നേഹപൂര്‍വ്വം
മോനുക്കുട്ടാപ്പി

No comments:

Post a Comment