Monday, January 16, 2012

അന്ന്യം നിലക്കുന്ന അന്ന്യന്‍




ഓര്‍മകളില്‍ പൂക്കാലം വിടര്‍ത്തിയ നമ്മുടെ സൌധങ്ങള്‍ പണിതു ഉയര്‍ത്തുന്നു ...അമ്പരച്ചുംബികളില്‍ പാര്‍ക്കാന്‍ ഇഷ്ട്ടപെടുന്ന മലയാളീ നവീകരണത്തിന്‍റെ ആത്മ സംതൃപ്തിയുടെ കാരണം ഇവരാണ് ...ഇന്ന് പ്രദാനപെട്ട ദിനപത്രത്തിന്‍റെ മുന്നിലെ പേജില്‍ വലിയ വാര്‍ത്ത‍ ..അന്ന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ച് ....പോലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് വാര്‍ത്ത .....എല്ലാം ശെരി വെക്കാം , ചിലപ്പോള്‍ സത്യങ്ങളും ആയേക്കാം ....ആ വാര്‍ത്തയില്‍ എന്നെ ചിന്തിപ്പിച്ച ഒരു ഭാഗം .."ഈ അടുത്ത് നമ്മുടെ നഗരത്തില്‍ ആയിരം രൂപയുടെ കള്ള നോട്ടു ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയ ബീഹാറി തൊഴിലാളി പിടിയില്‍ ആയി ...പോലീസ് ചോദ്യം ചെയ്ത ഇദ്ദേഹത്തെ ഇപ്പോള്‍ വിശദമായ ചോദ്യം ചെയലിനു വിധേയനായി "....ഒന്ന് ആലോചിച്ചു നോക്കു.. സ്വന്തം നാട്ടില്‍ അടിമപ്പണി എടുത്തു മടുത്തു , അഭ്യസ്തവിദ്യരായ മലയാളി സമൂഹത്തിനു മുന്നില്‍ ഫ്ലാറ്റുകളും , ബഹുനില കെട്ടിടങ്ങളും പണിയാന്‍ കയ്കൂപ്പി കാത്തു നില്‍ക്കുന്ന എത്രയോ ബീഹാറുകാരും , തമിഴന്മാരും നമുടെ മുന്നിലൂടെ കടന്നു പോകുന്നു ... സ്വന്തം നാട്ടില്‍ പകലന്തിയോളം പണി എടുത്താല്‍ കിട്ടുന്ന ജന്‍മിയുടെ വരുമാനം പോരഞ്ഞിട്ട് തനെയാണ്‌ അവന്‍ നമ്മുടെ നാട്ടില്‍ വരുന്നത് ...ഇവിടെയോ? ...വെള്ള കുപ്പായത്തില്‍ സാമ്പാറിന്‍റെ കറയായാല്‍ അപ്പൊ ലീവെടുത്ത് വീട്ടില്‍ പോയിരിക്കുന്ന പ്രഭുധരായ നമ്മള്‍ ..... കയ്യില്‍ കിട്ടിയ ആയിരം രൂപ കള്ള നോട്ടണോ നല്ല നോട്ടണോ എന്ന് നോക്കി പറയാന്‍ ബാങ്കുകാര്‍ക്ക് പോലും അറിയാത്ത സാഹചര്യത്തില്‍ നേരത്തെ ഞാന്‍ സൂചിപ്പിച്ച ആ ബിഹാരി തൊഴിലാളി എന്ത് തെറ്റാണു ചെയ്തത് ...മുന്‍പ് എ ടി എം നിന്ന് ഇഷ്ട്ടംപോലെ കള്ള നോട്ടുകള്‍ കിട്ടിയ അവസരങ്ങളില്‍ ബാങ്കുകാര്‍ കാണിക്കാത്ത ഇതു ശുഷ്കാന്തി അവര്‍ ഈ കാര്യത്തില്‍ കാണിച്ചു ആണ്, ഈ പാവം തൊഴിലാളി അവന്‍റെ മാസമോ അഴ്ചയോ ഉള്ള സമ്പാദ്യം നിക്ഷേപിക്കാന്‍ പോകുമ്പോള്‍ ആ നോട്ടു കള്ളനോട്ടാണ് എന്നും ..പോലീസിനെ വിളിക്കാം എന്ന് തോന്നിയത് ..വന്നവന്‍ അന്ന്യ സംസ്ഥാനക്കാരന്‍ ആണെന്നുള്ള തിരിച്ചറിവാണ് ...നമ്മുടെ സംസ്കാരം ......
അഴുക്കുചാലില്‍ തള്ളപെടാന്‍ കാത്തു നില്‍ക്കുന്ന ഒരു സമൂഹം ഈ നഗരത്തില്‍ കാത്തു നില്‍ക്കുന്നു.ശ്രദ്ധിക്കുക

-സ്വന്തം മോനുകുട്ടാപ്പി

No comments:

Post a Comment