Monday, June 7, 2010

ഒരുമിച്ചു ശ്വസിക്കാം നമുക്കു ഭോപ്പാലിന്‍റെ ഗന്ധം .....ഒപ്പം ലൂപ്ഹോളുകളുടെ ദുര്‍ഗന്ധവും...



1984 ഒരു ഡിസംബര്‍ 2 ന്‍റെ പുലര്‍കാലത്ത്‌ ഭോപ്പാല്‍ നഗരം ഉണര്‍ന്നില്ല.ആയിരങ്ങള്‍ കിടക്കപ്പായില്‍ രാവിലെയുടെ സ്വപ്‌നങ്ങള്‍ നെയ്തിരിക്കാം,കുട്ടികള്‍ രാവിലെ സ്കൂളില്‍ പോവുമ്പോള്‍ മധുര മിട്ടായി വാങ്ങാന്‍ കണക്കു കൂടിയിരിക്കാം പക്ഷെ പേര് പറഞ്ഞാല്‍ മനസിലാവാത്ത വിഷം കവര്‍നെടുത്തത് ഇവരുടെ സ്വപ്‌നങ്ങള്‍അല്ലെ....
ആ പുലര്‍ച്ചെ ...കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍,വയറിനുള്ളില്‍നിന്നും ലോകം കലങ്ങി മറിയുമ്പോള്‍,വായൂ കഴിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ,ഭോപാല്‍ ഭൂപടത്തിലെ പാവം ജനം അറിഞ്ഞില്ല അത് ഈ ഭൂമിയിലെ തങ്ങളുടെ അവസാനത്തെ ദിവസമാണ് എന്ന്.

കഥകള്‍ എല്ലാം പഴയതാണ് .കേട്ടുമടുത്ത യുണിയന്‍ കാര്‍ബൈഡ് കമ്പനി ,മീതൈല് ഐസോസയനേറ്റ് വിഷം, 4000 ജീവനുകള്‍,മരിച്ചു ജീവിക്കുന്ന 25 യ്യായിരതിലേറെ മാംസ കഷ്ണങ്ങള്‍.ലോകം അങ്ങനെയാണ് ആദ്യം നീതി പാലിക്കാന്‍ കാത്തിരിക്കും,പിന്നെ നീതി പണത്തിനു വഴിമാറും,പിന്നെ നിയമം കാറ്റില്‍ പറത്തും....ഭോപ്പാല്‍ മറക്കാന്‍ സമയമായി,

ഭോപ്പാല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓര്‍മ വരുന്ന ഒരു ചിത്രം മാത്രം.കറുത്ത് വിഷം വിറങ്ങലിച്ച മണ്ണ് വകഞ്ഞു മാറ്റി,വെളുത്തു വിറങ്ങലിച്ച മുഖത്തുനിന്നു അവസാനത്തെ മണ്ണും മാറ്റി എടുക്കുമ്പോള്‍,ഏതോ ക്യാമറയുടെ ഫ്ലാഷ് മിന്നി.കണ്ണുകള്‍ കറുത്ത മുത്തുപോലെ തിളങ്ങുന്ന,പാതി തുറന്ന വായില്‍ അവസാനത്തെ അമ്മിഞ്ഞപാല് നുണഞ്ഞ ഒരു കുഞ്ഞു മുഖം..അതാണീ വന്‍ വിപത്തിന്‍റെ ഓര്‍മചിത്രം.എന്നും ഭോപ്പാല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്ന ആ കുഞ്ഞു മുഖം മാത്രമേ നമ്മളെ വിഷമിപ്പിക്കൂ.പക്ഷെ ഇതുപോലെ ഒരുപാടു മുഖങ്ങള്‍ കറുത്ത മണ്ണ് മൂടാതെയും മൂടിയും ഈ നഗരത്തില്‍ കിടക്കുന്നു ഇന്നും.....

വീണ്ടും ഒരു ജുണിന്‍റെ സുപ്രഭാതത്തില്‍ വാര്‍ത്തകള്‍ ആവേശത്തോടെ വായിക്കാന്‍ എനിക്കായില്ല,എന്‍റെ കണ്ണിലും ഇരുട്ടുകള്‍ കയറി,മനുഷ്യ ജിവന് വില കല്പിക്കുന്നത് എതു കറന്‍സിയുടെ കനംനോക്കിയാണ്.25 വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പ്,അന്ന് ആ രാത്രിയില്‍ മീതൈല് ഐസോസയനേറ്റ് എന്ന രാസ വസ്തുവില്‍ വെള്ളം കയറിയപ്പോള്‍ അത് അത്രയും ജീവന്‍ എടുക്കും എന്ന് കമ്പനി കരുതിയിരുന്നില്ല എന്ന്.നാടും നഗരവും കാത്തിരുന്ന വിധി വന്നു .5 ലക്ഷം രൂപ പിഴ,2 വര്‍ഷം തടവ്‌ ....ഈ ദുരന്ദത്തില്‍ മരിച്ചവര്‍ മൂവായിരത്തിലും അധികം വരും.അപ്പോള്‍ ഒരു ജീവന് ഒരു ദിവസം പോലും ഈ പ്രതികള്‍ക്ക് ശിക്ഷ അനുഭവികണ്ട.
മനസിലാക്കാന്‍ അധികം ഒന്നും ഇല്ല..ഞാന്‍ തിന്നുനതും ചോറ് തന്നെയാണ്.ഞാന്‍ ശ്വസിക്കുന്നതും ഓക്സിജന്‍ തന്നെയാണ്,ഏറ്റവും വലിയ വസ്തുത ഞാന്‍ ജീവികുന്നത് ഇന്ത്യയിലാണ്. നമ്മളെ കാത്തിരിക്കുന്നത് ഹെലമെറ്റ് ഇടാതത്തിനു പിടിക്കുന്ന പോലീസാണ്,അല്ലാതെ കോടികള്‍ കൊടുത്തു കൊല്ലുന്നവനെ പിടിക്കാന്‍ നാട്ടില്‍ ആളില്ലേ ?

എന്തായാലും ആ ഡിസംബര്‍ നമ്മളെയും കാത്തിരിക്കും,സ്വസ്ഥമായി ഉറങ്ങുമ്പോള്‍ ഒരുപക്ഷെ നമ്മുടെ കണ്ണിലും ഇരുട്ട് കയറിയേക്കാം,ശ്വാസം കിട്ടാതെ നമ്മളും കട്ടിലില്‍ നിന്ന് നിലത്തേക്ക് വീണേക്കാം,വിടിന് പുറത്തേക്കിറങ്ങുമ്പോള്‍ നിലവിളികള്‍ കടല്‍ കണക്കെ നമുക്ക് മുന്നിലേക്ക്‌ അലയടിച്ചു വന്നേക്കാം.അന്ന് നമ്മള്‍ ഓര്‍ക്കും ഞാന്‍ നേരത്തെ പറഞ്ഞ ആ ഫോട്ടോ ഫ്രൈമിലെ മണ്ണ് മാറ്റുന്ന മുഖം ...ഭോപ്പാല്‍ ഒരുപക്ഷെ ഇവിടെയും ആവര്‍ത്തിക്കാം.നാളെ നമ്മള്‍ സ്നേഹിക്കുനവര്‍ നമുക്കുമുന്നില്‍ പിടഞ്ഞു കളിക്കുമ്പോള്‍ നമുക്കും വരും ഭോപ്പലുകാരന്‍റെ വികാരം .....അല്ലെങ്കില്‍ നമ്മളും മീതൈല് ഐസോസയനേറ്റ് സന്ധതികള്‍ ആവില്ലേ


വിഷമില്ലാത്ത ഓക്സിജന്‍ ശ്വസിക്കാന്‍ ആശംസിക്കുന്നു
മോനുക്കുട്ടാപ്പി

Saturday, June 5, 2010

കിക്ക് ഓഫിന്‍ന്‍റെ ഓര്‍മക്കായി ഒരു ഫ്രീ കിക്ക്

ദൈവത്തിന്‍റെ കൈ തരൂ ...... ഞങ്ങള്‍ ഒരുമിച്ചു ഗോള്‍അടിക്കാം

കിക്കോഫ്‌ .......... മുടിനാരിഴക്ക് നഷ്ടപ്പെട്ടുപോകുന്ന സൂപ്പര്‍ കട്ടിംഗ് ഷോട്ടുകള്‍ ,നിലവിളികള്‍ക്കിടയില്‍ അലിഞ്ഞു പോകുന്ന ഫൌളുകള്‍.വിധിമാറ്റി എഴുതുന്ന ഹാന്‍ഡ്‌ബോളുകള്‍ ...ഗോള്‍ മുഖതെവിടെയോ പതിഞ്ഞിരിക്കുന്ന ആ സുവര്‍ണ പാദുകം.പഴശിരാജയിലെ ഒളിപോരുകാരെപോലെ റൂണിയും,ടോറസും അവസാനത്തെ പാസ്സിനായി കാത്തിരിക്കും,തരംകിട്ടിയാല്‍ ഒന്ന് ചെത്തി മെനഞ്ഞു കോടികള്‍ വിലയുള്ള കാല്‍പാധങ്ങള്‍ വായുവില്‍ വട്ടം കറക്കി മുന്നില്‍ നിലക്കുന്ന ഗോളിയുടെ തലയ്ക്കു മീതെ പോസ്റ്റിന്റെ വലത്തേ അറ്റത്തേക്ക് ......
ആവേശം സിരകളില്‍ അറാടും....മനുഷ്യന്‍ മതവും ജാതിയും മറന്നു ഒരു ബോളിനു പിന്നാലെ പോവുന്ന ദിവസങ്ങള്‍
കാലം പിന്നോട്ട് ഗിയര്‍ഇടുമ്പോള്‍,ദക്ഷിണ ആഫ്രിക്കയിലെ ഉയരമുള്ള സ്റ്റെടിയങ്ങളില്‍ വിസില്‍ മുഴങ്ങുമ്പോള്‍ ...എന്‍റെ മനസില്‍ ഓര്‍മകളുടെ സി ഡി പ്ലേ ചെയ്യാനുള്ള ബട്ടന്‍ ആരോ അമര്‍ത്തുന്ന പോലെ തോന്നുന്നു.
വര്‍ഷം 2006 - ജെര്‍മനിയിലെ മ്യുണിചിലെ സ്റ്റെടിയത്തില്‍ ജെര്‍മനിയും കോസ്റ്ററിക്കയും കളി തുടങ്ങിയപ്പോള്‍ ജീവിതത്തിലെ പുതിയ ഗ്രൗണ്ടില്‍ ഞാനും കളി തുടങ്ങി.കിക്കോഫിന് നിമിഷങ്ങള്‍ ബാക്കി,മൊബൈലിലെ ഡിസ്പ്ലേ സ്ക്രീനില്‍ അവളുടെ പേര് തെളിഞ്ഞു വന്നു .ഫിലിപ്പ് ലാം ഇടതു വിങ്ങില്‍ നിന്നും ഒരു ഓവര്‍ കട്ടിംഗ് ,മുന്‍പിലെ ഡിഫെന്റെറെ വെട്ടിച്ചു ഗോള്‍മുഖത്തേക്ക് കടക്കുമ്പോള്‍ എന്‍റെ മനസു അവളുടെ ഗോള്‍ പോസ്റ്റും കടന്നു വല കുലുക്കിയിരുന്നു.വിണ്ടും ആരവങ്ങള്‍ മാത്രം ,കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഫോട്ടോ ഫ്ലാഷുകള്‍ മിന്നി മറയുമ്പോള്‍ ഞാന്‍ വിണ്ടും ചോദിച്ചു സഖീ നീ റെഡ് കാര്‍ഡ്‌ കാട്ടില്ലലോ അല്ലെ.മറുപടി ഫ്രീ കിക്ക് ആയിരുന്നു പെനാലിട്ടി ബോക്സില്‍ മിറോസേവ് ക്ലോസ് ഉയര്‍ന്നു പൊങ്ങി ,ചക്ക നിലത്തു വീണപോലെ ബോള്‍ വലക്കുളില്‍.കാത്തിരുന്ന നിമിഷം ഞാനും അവളും ....മഴ കളി മുടക്കിയില്ല,ചന്ദ്രന്‍ അപോഴും ഫ്ലെഡ് ലൈറ്റ് പോലെ തെളിഞ്ഞു നിന്നു.ജെര്‍മനി ജയിച്ചു,ലോക മഹായുദ്ധം വരുത്തിയ വന്‍ വിനകള്‍ക്ക് ക്ലോസും ,ലാമും പകരം വീട്ടി.ഞാന്‍ എന്‍റെ ഫോണിന്‍റെ ബാറ്ററികള്‍ മാറി മാറി ഇട്ടു,എന്‍റെ മനസില്‍ സ്വര്‍ണം പൂശിയ കാഴ്ചകള്‍ മാത്രം.അവസാനത്തെ ഗോള്‍ അടിക്കുംബോഴേക്കും ഞാനും അവളും പുതിയ കരാറില്‍ ഒപ്പ് വച്ചു.ഹൃദയങ്ങള്‍ ഇന്‍ഷുര്‍ ചെയ്തു ,ആര്‍ക്കും അറിയാത്ത കോടികളുടെ കണക്കുകള്‍ ഞങ്ങള്‍ പൂഴ്ത്തിവച്ചു.

നാളുകള്‍ കടന്നുപോയി,ജെര്‍മനിയും അര്‍ജെന്റ്റിനയും നേര്‍ക്ക്‌ നേര്‍.ഹൃദയ മിടിപ്പ് കൂടിയ അന്നും അവള്‍ വിളിച്ചു.ജൂണ്‍ 30ന്‍റെ തണുത്ത രാവില്‍ ക്ലോസും കൂടരും ടെവസിനെയും,അയാളയെയും മാറി മാറി പരീക്ഷിച്ചു,അവള്‍ എന്നെയും.ചോദ്യങ്ങള്‍ ക്രിസ്ത്യാനോ റോനാല്‍ഡോയുടെ ട്രിപ്പ്‌ളിംഗ് പോലെ എന്നെ വെട്ടിച്ചു കൊണ്ടുപോയി.ഒടുവില്‍ അവള്‍ ചോദിച്ചു ഞാന്‍ നിന്നെ കല്യാണം കഴിച്ചോട്ടെ,80 ആം മിനിറ്റില്‍ ക്ലോസിന്‍റെ ഗോള്‍ വലകുലുക്കിയപ്പോള്‍ ലോകം മൊത്തം അര്‍ജന്‍റ്റിന ആരാധകര്‍ ഞെട്ടലോടെ നിന്നുവത്രെ ഈ ചോദ്യം എന്നെയും ഞെട്ടിച്ചു.ഞാന്‍ തിരിച്ചു പറഞ്ഞു യസ് ....നമ്മുടെ ജീവിതം ഈ കളി പോലെ ആവില്ല,ഒരു ആരാധകനും ഈ കളി മുടക്കില്ല.90 മിനിട്ടു നേരം പോരാ ഈ കളി തീരാന്‍,നമുക്ക് കാത്തിരിക്കാം അടുത്ത പെനാലിട്ടിക്കായി.അവള്‍ ഓഫ്‌സൈഡ് ഫ്ലാഗ് ഉയര്‍ത്തിയില്ല,അവളുടെ ശ്വാസത്തിന്‍റെ വരവ് പോക്കുകള്‍ എന്‍റെ രക്തത്തിന്‍റെ പമ്പിംഗ് സ്പീഡ് കൂടി.ഇനീം കളിക്കളത്തില്‍ ഇറങ്ങാന്‍ പറ്റാതെ സൈഡ് ബെഞ്ചില്‍ കാത്തിരിക്കുന്ന മെസ്സിയെ പോലെ ഞാനും ആവേശം മാത്രം മനസില്‍ സൂക്ഷിച്ചു കാത്തിരുന്നു.

വലകള്‍ കുലുങ്ങി,ടിമുകള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു.ഞങ്ങളുടെ മാച്ച് തുടര്‍ന്നു....ഞാന്‍ കളികള്‍ ഗ്രൌന്‍ഡില്‍ ഇറങ്ങി കളിച്ചു തുടങ്ങി.വേഗവും ,ലകഷ്യവും ഒത്തോരുമിക്കുന്നവരെ കളി തുടരും.....മഴ പെയ്തുകോണ്ടെയിരുന്നു,കാറ്റിന്‍റെ ഗതി ബെക്ഹാമിന്‍റെ ഷോട്ടുകള്‍ക്ക് വില്ലിന്‍റെ ആകൃതി കൊടുത്തു,അവളുടെ മനസും വില്ലുപോലെ വളഞ്ഞു,കാരണം ഷോട്ട് എന്‍റെതായിരുന്നു.
ജര്‍മനിയും ഇറ്റലിയും കളിക്കാന്‍ തുടങ്ങി,അന്നു മുതല്‍ ഞാനും അവളും കളി ഒരുമിച്ചു കാണാന്‍ തുടങ്ങി,ഒരു പുതപ്പിന്‍റെ കീഴില്‍ ഞങ്ങള്‍ പച്ച പുല്ലുവിരിച്ചു ....കളി സമനിലയില്‍ അവസാനിക്കുന്നു,ക്ലോസും പോടോള്‍സ്കിയും ആഞ്ഞു പരിശ്രമിച്ചു.കഥ മാറിമറിഞ്ഞു..ഇറ്റാലിയന്‍ വന്‍ മതിലുകള്‍ പൊളിക്കാന്‍ ജെര്‍മനിക്കായില്ല.ഞാന്‍ ശ്രമിച്ചു ഒരു ഗ്രൌന്‍ഡില്‍ ആയിട്ടു പോലും അവളുടെ മനസിന്‍റെ ഗോളി എനിക്ക് വഴിമാറി തന്നില്ല.കളി എക്സ്ട്ട്രാ സമയത്തേക്ക്...ഫാബിയോയും,ഡെല്‍-പിയറോയും ജെര്‍മനിയുടെ ഗോള്‍ വലകള്‍ കുലുക്കുമ്പോള്‍...കാനവരോ ലോക കപ്പ്‌ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ അവള്‍ ജെര്‍മനിക്കായി കണ്ണ് നീര്‍പൊഴിച്ചില്ല ...... അവള്‍ ടീം മാറി ...സ്വഭാവികം ജയിക്കുന്ന ടീം അതാണ് പ്രാക്ടിക്കല്‍ ....
ഇല്ല എന്‍റെ ഗോളുകള്‍ പലതും ഗോള്വലക്കരികിലൂടെയാണ് പോയത് എന്നിട്ടും അവള്‍ ടീം മാറി....

ക്ലോസിനും,പോടോള്‍സ്കിക്കും ഒപ്പം ഞാനും കരഞ്ഞു.ആ മഴ തുള്ളികളുടെ ശബ്ധത്തില്‍ ഞങ്ങളുടെ കരച്ചില്‍ ലോകം കേട്ടില്ല,ജര്‍മന്‍ വന്‍ മതില്‍ നിലം പൊത്തി..
വേണ്ടും ഒരു ലോക കപ്പ്‌ കൂടി...കൂടെ ഗോളടിക്കാന്‍ ആളുണ്ട്..പക്ഷെ പച്ച പരവതാനി വിരിക്കാനും,കൃത്യതയോടെ ഫ്രീ കിക്ക് എടുക്കാനും ഞാന്‍ ശ്രമിക്കും....ഫ്രാന്‍സും ഉറൂഗെയും
ആദ്യം കളിതുടങ്ങുമ്പോള്‍ .ഓഫ്‌ സൈഡ് വിസിലിനു മുന്‍പേ തെയെറി ഹെന്‍റെറിക്ക് പെനാലിറ്റി ബോക്സില്‍ കയറിപറ്റാന്‍ കഴിഞ്ഞാല്‍ ...ഞാനും കയ്യടിക്കാം .....ആര്‍ക്കു വേണ്ടിയാണെങ്കിലും





വിജയം ആശംസിക്കുന്നു --- ഓരോ ഫ്രീ കിക്കിനും
സ്വന്തം മോനുകുട്ടാപ്പി

Thursday, June 3, 2010

ഇഗോ മരങ്ങള്‍ പൂത്തുലയുമ്പോള്‍

ഹൃദയങ്ങള്‍ തൊട്ടറിയുന്ന ദിവസങ്ങള്‍ കടന്നു പോക്കൊണ്ടിരുന്നു.വീണ്ടും മറക്കാത്ത സ്വപ്‌നങ്ങള്‍,അതെ ഇടവഴികള്‍ ഞാന്‍ വീടും നടന്നു .ഓരോ ചുവടിലും എന്‍റെ കാല്‍കീഴില്‍ ഞാന്‍ അറിയാതെ ചവിട്ടിയരക്കുന്ന കരിയിലകള്‍ എന്നെനോക്കി ചിരിച്ചു.എന്‍റെ തീരുമാനങ്ങള്‍ ശരിയായിരുന്നോ.ആലോചനകള്‍ മഴയത്തു കത്തുന്ന തീ പന്തംപോലെയാണ് ,ചിലപ്പോള്‍ കെടും കേടാതെയിരിക്കും ആശങ്കകള്‍ മാത്രം ബാക്കി.ആശങ്കകള്‍ ഇല്ലാതെ ജീവിച്ച ഒരു മനുഷ്യനും ഇല്ല എന്‍റെ മനസ്സ് പറഞ്ഞു ,അതെ നിനക്ക് മാത്രമല്ല ആശങ്കകള്‍ .
വീണ്ടും നടന്നു ഇടവമാസത്തിന്റെ മഴപെയ്ത മാനം നോക്കി നടക്കുമ്പോഴും മനസ്സ് കാടു കയറുകയാണ്,എല്ലാം ഇന്നലെ അവസാനിപ്പിക്കാമായിരുന്നു.കമ്പ്യൂട്ടര്‍ കീ ബോഡിലെ എന്റര്‍ കിയില്‍ തള്ളവിരലിന്‍റെ ചൂട് തട്ടിയാല്‍ ,ഒരു ഹായ്ക്ക് വേണ്ടി കാത്തിരിക്കുന്ന അവളെ എനിക്ക് സന്തോഷിപ്പിക്കാമായിരുന്നു.ഇല്ല എന്‍റെ കൈകള്‍ വിറച്ചു,എന്‍റെ വിരലുകളിലെ രക്ത പ്രവാഹം നിലച്ചു ഞാന്‍ എന്‍റെ തള്ളവിരലിനെ പരിഹസിച്ചു.തോറ്റു കൊടുക്കാന്‍ മടിയില്ല പ്രത്യേകിച്ച് സ്നേഹിക്കുനവരുടെ മുന്നില്‍,പക്ഷെ അതൊരു ശിലമാക്കിയാല്‍ ഞാനും സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും തമ്മില്‍ എന്താണ് വ്യത്യാസം 'ഒരേ പോലെ എല്ലാം രാവില്‍ ചോറ്റുപാത്രം എടുക്കുന്നു ,ഓഫീസില്‍ പോവുന്നു,ആര്‍ക്കോ വേണ്ടി ജോലി ചെയുന്നു,5.30 കഴിയുമ്പോ ഇറങ്ങി വീട്ടില്‍ പോകുന്നു '.മനസിന്‍റെ അടിത്തട്ടില്‍ ഇഗോ മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.ഇല്ല തോല്‍ക്കാന്‍ മനസില്ല.തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം,ജീവിതത്തില്‍ ശരിയെക്കള്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്ത അവാര്‍ഡ്‌ വാങ്ങിയ ആളാണ് ഞാന്‍.അതിലും വിഷമങ്ങള്‍ കാണുന്നില്ല ഞാന്‍,എന്തിനു വിഷമിക്കണം എനിക്ക് ശരി എന്ന് തോന്നുനത് ലോകത്തിനു തെറ്റാണു.കാരണം ഞാന്‍ പറയുന്നത് സാധാരണക്കാരന്‍റെ ഭാഷയാണ്.സാധാരണക്കാരന്‌ എന്ന് പറഞ്ഞു എന്താണീ ലോകത്ത് ഉള്ളത്,ഒന്നും ഇല്ല എല്ലാം പണക്കാരന്റെ തിരുത്തലുകള്‍.തോന്നുമ്പോള്‍ സ്വന്തം അച്ഛനെ വരെ മാറ്റിപറയുന്ന,ആരും ചെയ്ത തെറ്റുകള്‍ കറന്‍സിയുടെ വാല്യൂ നോക്കി ആ തെറ്റുകളിലെ ശരികളെ കണ്ടു പിടിക്കാന്‍ പാടുപെടുന്ന ഒരു കൂട്ടം തറവാടികളുടെ കാല്‍ക്കിഴില്‍ ഞാന്‍ ജിവിക്കില്ല.അപ്പൊ സ്വാഭാവികം മാത്രം എന്‍റെ കാഴ്ചപാടുകള്‍ എപ്പോഴും തെറ്റും,കാരണം ഈ ലോകം അത്തരം കപട സദാചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

എല്ലാം നടക്കും,വിപ്ലവം പറഞ്ഞവനും,സത്യം പറഞ്ഞവനും ഓടയിലേക്ക്‌ .കാലം എന്നിക്ക് കാണിച്ചു തരുന്ന സത്യം അതാണ്.പക്ഷെ പരിഭവങ്ങള്‍ ഇല്ല ഈ വലിയ ലോകത്ത് അഴുക്കുചാലുകള്‍ ഇപ്പോഴും ഉണ്ട് എന്ന സത്യം മാത്രമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഖടകം.അതുകൊണ്ട് സോദരാ തോല്‍ക്കാന്‍ എനിക്ക് മനസില്ല.
എന്‍റെ ഇഗോ (സാധാരണക്കാരന്‍റെ നിശബ്ദ വികാരം )അതിനു സമ്മതിക്കുന്നില്ല,കാരണം ഞാന്‍ കറന്‍സിയുടെ വാല്യൂ നോക്കിയല്ല ഭ്രൂണമായത്.....

ഇഗോ മരങ്ങള്‍ പൂതുകൊണ്ടേയിരിക്കും
സ്നേഹപൂര്‍വ്വം
മോനുക്കുട്ടാപ്പി

Saturday, May 29, 2010

കഷ്ടം ! ഇതിലും ഭേദം കഴുതപ്പാല് കുടിക്കുന്നതുതന്നെ

ഒരു പഴംകഥപറയാം.ഒരു രാജ്യത്തെ തീരെ ബുദ്ധിയില്ലാത്ത എന്നാല്‍ സ്വയം താനാണ് കേമനെന്നും വിചാരിച്ചിരുന്ന രാജാവ് ഒരിക്കല്‍ പ്രഭാത സവാരിക്കിടെ ഒരു സുന്ദരിയെ കണ്ടു മുട്ടി,അവളോട്‌ തനിക്കു മുട്ടല്‍ ഉണ്ട് എന്ന കാര്യം വെളിപ്പെടുത്തി.അവള്‍ പറഞ്ഞു പ്രിയ രാജാവേ താങ്ങള്‍ ഈ രാജ്യത്തെ രാജാവായിരിക്കാം പക്ഷെ തങ്ങളുടെ ഈ തൊലി വെളുപ്പും,പണവും,പ്രതാപവും ഒകെ ഞാന്‍ ഇഷ്ടപ്പെടുന്നു .പക്ഷെ എല്ലാത്തിനേക്കാളും വലുത് അദ്വാനിക്കുന്നവ്ന്റെ വിയര്‍പ്പോട്ടിയ ചുംബനമാണ്,അവന്‍റെ നിറം കറുപ്പായിരിക്കും പക്ഷെ ആ കറുപ്പില്‍ ആത്മാര്‍ഥത കാണാന്‍ കഴിയും.ഇതു കേട്ട രാജാവ് ആ നാട്ടിലെ കറുത്തവരായ തൊഴിലാളികളെ മൊത്തമായും നാട് കടത്തി.അപ്പോഴും രാജാവ് അദ്വാനിക്കാന്‍ ഒരു താല്‍പര്യവും കാണിച്ചില്ല ....ഈ കഥ നമ്മള്‍ കേട്ട,പറഞ്ഞ മടുത്ത കഥ ചില മലയാള സിനിമ പോലെ.പക്ഷെ ഈ കഥയുടെ രത്നച്ചുരുക്കം അറിയണം എന്നുണ്ടെങ്കില്‍ നമുക്ക് കുറച്ചു ബാക്കിലേക്ക്‌ സഞ്ചരിക്കാം


കഥയറിയാത്തവരുടെ കഥ - കാണുന്ന നമ്മളെ എന്ത് വിളിക്കണം ?
ഒരു വെള്ളിയാഴിച്ച,വല്ല സിനിമേം കണ്ടു,നല്ല ഫുഡും കഴിച്ചു ഏതെങ്കിലും തോട്ടിലോ കടപ്പുറതോ ഇരിക്കാം എന്ന് വ്യാമോഹിച്ച ഒരു ഇന്ത്യന്‍ പൌരനായ എന്നെ കാത്തിരുന്നത് ഒരുതരം അധിക്കാരത്തിന്റെ സ്വരത്തില്‍ എന്നെ നോക്കി കുരക്കുന്ന കുറെ പത്ര വാര്‍ത്തകളെയാണ്.ഇനി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞേ അന്യ ഭാഷാ സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യാന്‍ പാടുള്ളൂ.കാരണം പറയാന്‍ സ്ഥിരംഉള്ളപോലെ കൊറേ ഓലക്കെമ്മിലെ ന്യായങ്ങളും.കേട്ടപ്പോ ഓര്‍മ വന്നത് തെക്കേലെ ഭാനുമതി ടീച്ചര്‍ അവരുടെ മകള് പച്ചക്കറി വിക്കാന്‍ വരുന്ന കണ്ണന്‍റെ കൂടെ ഒളിചോടിയപ്പോ പറഞ്ഞ ന്യായങ്ങളാണ്.
ഒരുപാട് തമിള്‍ ,ഹിന്ദി സിനിമകള്‍ ഈ ആഴ്ച റിലീസ് അവണമായിരുന്നു.എവിടെ നമ്മടെ "പോകിരി രാജേം ,അലക്സാന്ടെര്‍ ദി ഗ്രെയ്ട്ടും"ഒക്കെ കഷ്ട്ടപ്പെട്ടു ഓടിപ്പിക്കണ്ടേ.ഹോ അതിന്‍റെ ഇടയ്ക്കു സൂര്യയുടെം,വിജയുടെം സിനിമകള്‍ ഇറങ്ങിയ്യാല്‍ നമ്മടെ പോകിരിരാജാവിനു വാലും ചുരുട്ടി ഓടാണ്ടി വരില്ലേ.അല്ല അറിയാഞ്ഞിട്ടു ചോദിക്ക്യാ ഇത്രക്ക് ധയിര്യമില്ലേ മലയാളസിനിമയിലെ മഹാന്മാര്‍ക്ക്.ഇവിടെ ഇടുന്ന ജട്ടി മുതല്‍ സാമ്പാറില്‍ ഇടുന്ന വെണ്ടയ്ക്ക വരെ തമിഴന്‍ അദ്വാനിച്ചു ഉണ്ടാക്കുന്നതാണ്,അത് ഓസിനു നക്കാന്‍ ഇവിടത്തെ ഒരു സിനിമാക്കാരനും ഒരു വിലക്കും ഇല്ല.ഇഷ്ടംപോലെ തൊലിവെളുപ്പുള്ള നമ്മുടെ മലയാളി മങ്കമാരായ നായികമാര്‍ സീബ്ര ലൈന്‍ പോലത്തെ ഡ്രെസ്സും ഇട്ടു,പൊക്കിള്‍ ച്ചുഴീം കാണിച്ചു അവിടുത്തെ പൈസേം വാങ്ങി ഇവിടെ തെക്കും വടക്കും നടക്കുനുണ്ടല്ലോ അവരെ എന്തെ വിലക്കാത്തെ.ഇത് ഒരു ശരാശരി സിനിമാ പ്രേക്ഷകന്‍റെ ഹൃദയത്തില്‍ തട്ടിയുള്ള ചോദ്യമാണ്(മലയാള സിനിമാ പ്രേക്ഷകന്‍ എന്നാണ് ആദ്യം എഴുതിയത്,പിന്നെ ആലോചിച്ചപ്പോ തോന്നി മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നില്ലല്ലോ,ആ വിഭാഗത്തിനെ ഫാന്‍സ് എന്ന ഓമനപ്പെരിലേക്കു ആരൊക്കെയോ ചേര്‍ന്ന് മാറ്റിയിരിക്കുന്നു.)

തമിഴ്നാട്ടില്‍ ഈ ആഴ്ച റിലീസ് ചെയ്ത കുറേ സിനിമകളില്‍ "സൂര്യയുടെ സിങ്കം- പുതുമുഖങ്ങളെ അണിനിരത്തി അങ്ങാടി തെരു" ഇതൊക്കെ കളക്ഷന്‍ റെക്കോടുകള്‍ ദിവസങ്ങള്‍കൊണ്ടേ മാറ്റി മറിക്കുമ്പോള്‍ നമ്മള്‍ ഈ പാവം മലയാളികള്‍ക്ക് ഇത്തരം സിനിമകള്‍ കാണാന്‍ അങ്ങ് തമിഴ്നാട്ടില്‍ പോവേണ്ടി വരുമോ.കാണാന്‍ ഒരു ഭംഗിയും ഇല്ലാത്ത നായകനും,അവനെക്കാള്‍ ഭംഗി കുറവുള്ള നായികയേയും വെള്ളിത്തിരയില്‍ കാണുമ്പോള്‍ നിറവും ,ജാതിയും ,ഫാന്‍ ക്ലബും മറന്നു തമിഴന്‍ ഒറ്റക്കെട്ടായി കയ്യടിക്കും.നമ്മളും കയ്യടിക്കും പക്ഷെ താപ്പാനകള്‍ ചെരിയാത്തിടത്തോളം കാലം നമ്മുടെ കൈകള്‍ ഇനി പിന്നില്‍ കെട്ടാതെ നിവര്‍ത്തി ഇല്ല.
എന്തായാലും ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളെക്കാളും നമ്മുടെ കേരളത്തില്‍ ഇപ്പൊ എണ്ണത്തില്‍ മുന്നില്‍ സംഖടനകള്‍ ആണ്.എല്ലാരും കൂടി ഏകദേശം അസ്ഥിവാര കുഴിതോണ്ടി കിണറു കുഴിച്ച അവസ്ഥയില്‍ എത്തിച്ചു.ഇനി അപ്പുറത്തെ പറമ്പ് കയ്യേറാന്‍ കാത്തു നില്‍ക്കുന്നു.എന്തായാലും ഈ അടുത്ത് ISRO ഒരു പരീക്ഷണം നടത്തിയത്രേ ഒരു റോക്കറ്റ് ഭൂമിയില്‍നിന്നും ആകാശത്തേക്ക് വിടുന്നതാണോ അതോ ഒരു മലയാള സിനിമ,സിനിമാ തീയേറ്റര്‍ വിടുന്നതാണോ ഏറ്റവും വേഗം എന്ന്.വേഗതയുടെ പര്യായമായി മലയാള സിനിമയെ അവര്‍ തെരഞ്ഞെടുത്തു (ഷൂട്ടിംഗ് കഴിയുന്ന കാര്യത്തിലും,സിനിമാ തീയേറ്റര്‍ വിടുന്ന കാര്യത്തിലും) ആ നമ്മളാണ് പുരോഗമന വാദവും,വിലക്കും,ഭ്രഷ്ട്ടും എല്ലാം കൂടി തലേല്‍ എടുത്തു വച്ച് എപ്പോ വേണമെങ്കിലും പൊളിഞ്ഞു വിഴാവുന്ന ഒരു വലിയ തറവാടിന്റെ ഉത്തരം താങ്ങുന്നത്.

എന്തായാലും വിമര്‍ശനങ്ങള്‍ നേരിടണമെങ്കില്‍ ചെയ്ത ജോലികളെ ഭയത്തോടെ കാണരുത്,സ്വന്തം കഴിവ് കുറവ് പുറത്തു കാണാതിരിക്കാന്‍ കഴിവുള്ളവനെതിരെ കായികബലം കാണിക്കുകയല്ല വേണ്ടത്.മത്സരിച്ചു ജയിക്കണം,അല്ലെങ്കില്‍ മത്സരിക്കാന്‍ ശ്രമിക്കുകയെങ്കിലും വേണം.
അല്ലാതെ നല്ല സിനിമകള്‍ തമിഴില്‍ വരുമ്പോള്‍ "കലാമൂല്യം" മലയാളസിനിമയില്‍ എന്ന വിഷയത്തില്‍ സെമിനാറുനടതീട്ടു ഒരു കോണോം ഉണ്ടാവാന്‍ പോണില്ല.

അവസാനിപ്പിക്കുന്നതിന് മുന്‍പേ ഒരു കാര്യം-:

മലയാള സിനിമയുടെ കളക്ഷനില്‍ ഇടിവ് സംഭവിക്കുന്നതാണ് തമിഴ്,ഹിന്ദി സിനിമകള്‍ ഇന്ത്യ മൊത്തം റിലീസ് ആവുന്ന ദിവസം കേരളത്തില്‍ റിലീസ്ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്.ശരി 1947ല് ജനാദിപത്യ രാഷ്ട്രമായി ഇന്ത്യ മാറിയെങ്കില്‍ മനസറിഞ്ഞു തുപ്പാനും,തലചൊറിയാനും എന്തിന് ഒരേ ലിങ്കത്തില്‍പ്പെട്ടവര്‍ക് ഒരുമിച്ചു കഴിയാനും സ്വാതന്ദ്ര്യം ഉള്ള നമ്മുടെ ഇന്ത്യയില്‍ നമുക്കിഷ്ട്ടമുള്ള സിനിമ കാണണമെങ്കില്‍,അത് അന്യഭാഷയാണ് എന്ന ഒറ്റ കാരണത്താല്‍ 2 ഉം 3 ഉം ആഴച്ചകള്‍ കഴിയണോ നമുക്കുകാണാന്‍.ഇത് എവിടുത്തെ ന്യായമാണ് സോദരാ.നമ്മള്‍ ജീവിക്കുന്നത് കേരളത്തില്‍തന്നെ അല്ലെ,ബീഹാറില്‍അല്ലല്ലോ.വ്യക്തി സ്വാതന്ദ്രതിനു മേല്‍ പുഴുവരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റ് ഇല്ല.എന്തായാലും ഞാന്‍ തീരുമാനംഎടുത്തു അടുത്ത അന്യഭാഷാ സിനിമ ഇറങ്ങാതെ ഇനി ഞാന്‍ മലയാള സിനിമ തീയേറ്ററില്‍ പോയി കാണില്ല.എന്നെ വീട്ടില്‍ വന്നു പൊക്കി എടുത്തു സിനിമ കാണിക്കില്ല എന്ന് വിശ്വസിക്കുന്നു.2 ആഴ്ച്ചകഴിഞ്ഞു റിലീസ് ആവുന്ന തമിഴോ,ഹിന്ദിയോ ഒകെ ആദ്യ ദിവസം തന്നെ ഞാന്‍ പോയി കാണുകയും ചെയും,ഇവര് എന്ത് ചെയും "അന്യഭാഷാ സിനിമാക്കാരുടെ വീട്ടില് ബോംബിടുമോ".......ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ സിനിമ ഒരാളുടെം അച്ഛന് സ്ത്രീധനം കിട്ടിയതല്ല,ഞങ്ങള്‍ അതായത് പ്രേക്ഷകര്‍ തരുന്ന ചില്ലറതുട്ടുകള്‍ ആണ് സുപ്പറും അല്ലാത്തതും ആയ സകല അവന്മാരുടെം കാറിന്‍റെ പെട്രോള്‍ മുതല്‍ കുട്ടിക്ക് സ്നഗ്ഗി വരെ
വാങ്ങിക്കാന്‍ എണ്ണികൊടുക്കുന്ന പച്ച നോട്ടുകള്‍..അപ്പൊ നമ്മളെ ഭരിക്കാന്‍ വരരുത്.

വാല്‍കഷ്ണം:നമ്മുടെ സിനിമാക്കാര്‍ അന്യഭാഷാ സിനിമകള്‍ റിലീസിംഗ് വൈകിക്കും എന്ന് പ്രസ്താവന നടത്തിയപ്പോള്‍.റോഡു പണിക്കു വന്ന ഒരു തമിഴ് -മലയാളി സഹോദരന്‍ പറഞ്ഞ കമന്‍റു (അല്‍പ്പം നിലവാരത്തോടെ ഞാന്‍ എഴുതാം) "ഇതിനാണ് ഒന്നും നടന്നിലെങ്കില്‍ അപ്പി ഇട്ടു തോല്‍പ്പിക്കുക എന്ന് പറയുക" (ഇതില്‍ കുടുതല്‍ മാന്യത ആ വാക്കിനു കൊടുത്താല്‍ ഡയലോഗിനു ഒരു ഉഷാറു കിട്ടില്ല) ........ചിന്തിച്ചു തീരുമാനിക്കാം നമുക്ക്,കഴിവില്ലാത്തവന്‍ ഇങ്ങനെയാണോ അത് മറച്ചു വക്കുക എന്ന്


സ്നേഹത്തോടെ
മോനുകുട്ടാപ്പി

Thursday, May 13, 2010

കടപ്പാടുകളുടെ പ്രണയലേഖനം

നിശബ്ദമായ കാത്തിരിപ്പ് ......ഭൂമിടെ ഒരു അറ്റം മുതല്‍ മറ്റേ അറ്റംവരെ നടക്കുന്നപോലെയ്യാണ് .നടന്നു തീരാത്ത ഓര്‍മകളും,എത്താന്‍ വൈകുന്ന മഴക്കാലവും ചെറുനൊമ്പരങ്ങളുടെ സൂചികുത്തലുകള്‍ ആണ്.സ്വപ്‌നങ്ങള്‍ എന്നും നിറമുള്ള ഓര്‍മകളുടെ പകര്‍പ്പവകാശം മാത്രമാണെന്ന തിരിച്ചറിവ് എന്‍റെ സ്വപ്നങ്ങളും ബ്ലാക്ക്‌ & വൈറ്റ് ആക്കി.ഇനി ഇങ്ങനെയാണ് രക്ഷകിട്ടാത്ത കാട്ടില്‍ അലയുന്ന പോമറേനിയന്‍ പട്ടിയെ പോലെ ഞാന്‍ എന്‍റെ മനസിന്റെ യജമാനനെ തേടിനടക്കട്ടെ.....................

ഒരു മയില്‍ കുറ്റീസ്കടപ്പാട് സ്റ്റോറി


നനുത്ത പ്രഭാതത്തില്‍ ഫ്രിഡ്ജിന്റെ ഫ്രീസറില്‍ -14 ഡിഗ്രി തണുപ്പിനെ ഓര്‍മിപ്പിക്കുന്ന ആ പ്രകൃതി രമണീയമായ റോഡിലേക്ക് കോടമഞ്ഞിന്റെ അകമ്പടിയോടെ കടന്നു വരുന്ന സുന്ദരിയായ നായികയെ ഇവിടെ പ്രതീകഷിക്കരുതെ....ഇത് ഞാനും അവളും ഓര്‍ക്കാതെ പോയ കണ്ടുമുട്ടലിന്റെ കഥ.എന്നോ കണ്ടു,എപ്പഴോ തോന്നി,പിന്നെ അത് പ്രണയമായി.പിന്നെ ഞങ്ങള്‍ രണ്ടുപേരും ഈര്‍ക്കില്‍ ചൂല് പോലെ കെട്ടിപിടിച്ചു.ഇടയ്ക്കിടെ റേഷന്‍ ഷോപ്പിലെ പുഴുങ്ങലരികൊണ്ടേ ചോറ്ഉണ്ടാക്കിയാല് അരിയെക്കാളും കൂടുതല്‍ കല്ല്‌ കിട്ടുന്നപോലെ ഞങ്ങളുടെ ജീവിതത്തിലും പ്രണയത്തേക്കാള്‍ കൂടുതല്‍ തമ്മില്തല്ലലാ നടന്നത്.റോഡിലൂടെ ഓടുന്ന വണ്ടി ചെലപ്പോ തട്ടിയെന്നും മുട്ടിയെന്നും ഒക്കെ വരും (കടപ്പാട്: ചട്ടീം കലോം ആവുമ്പോ ..),ഹോ ഞങ്ങളെ ഒരു സ്പോട്മാന്‍ സ്പിരിട്ട് കണ്ടിട്ട് പി ടി ഉഷ വരെ നാണിച്ചുപോയി.

വീണ്ടും മഴവന്നു വെയില്‍വന്നു മരങ്ങള്‍ വളര്‍ന്നു,മുറ്റത്തെ മാവിന് വയസ്സറിയിച്ചു..മാമ്പൂക്കള്‍ പൂത്തുലഞ്ഞു,കഴിഞ്ഞ മഴയ്ക്ക് ഒരിലപോലും പൊഴിക്കാത്ത യൂക്കാലിപ്റ്റസ് മരങ്ങള്‍ ഈ മഴയ്ക്ക് നിര്‍ലോഭം ഇലപോഴിയിച്ചു കാരണം എന്‍റെ മനസ്സില്‍ പ്രണയം ഉണ്ടായിരുന്നു,വെല്‍ടിംഗ് റോഡുകൊണ്ട് വിളക്കിചേര്‍ത്ത മറ്റൊരു ഹൃദയമാണ് എന്നെ ഇപ്പോള്‍ നയിക്കുന്നത്.അവള്‍ ഇമവെട്ടാതെ എന്നെ നോക്കി ഇരിക്കും,പണ്ടൊക്കെ ഒരാളുടെ കണ്ണിലേക്കു ഒരുമിനിറ്റില്‍ കൂടുതല്‍ നോക്കാന്‍ എനിക്ക് പറ്റില്ല പക്ഷെ അവളുടെ കണ്ണില്‍ നോക്കുമ്പോള്‍ ലോകം മൊത്തം കറങ്ങിവന്ന വികാരം(കടപ്പാട്: മഹാഭാരതം കൃഷ്ണന്‍ വായതുറന്നപ്പോള്‍ ലോകം മൊത്തം കണ്ടതു ....)
ഇനി മാറ്റിയെടുക്കല്‍ ആണ് പ്രണയം ശരിക്കും ഒരു ജോലികിട്ടുന്നപോലെ ആണ്,ഒരു പണീം ഇല്ലാത്തവനും ഒടുക്കത്തെ തിരക്കാവും....കല്യാണവീടിലും മരണവീടിലും ഇരുന്നു ഞാന്‍ എസ് എം എസുകള്‍ അയച്ചുകൂടി,പല സദ്യകളിലും
സാമ്പാറിന്പകരം ചോറില്‍ പായസം ഒഴിച്ചു കഴിക്കേണ്ടി വന്നു.പ്രണയം എന്നത് ഇങ്ങനെയാണ് ഇന്ത്യന്‍ പട്ടാളത്തിലെ ജോലിപോലെ ഫുള്‍ടൈം മൊബൈലിന്റെ മോണിട്ടറില്‍ ഞാന്‍ ശ്രദ്ധാലുവായിരുന്നു വരുന്നമേസേജുകള്‍ക്ക് തള്ളവിരലിലെ നഖം പൊട്ടുന്നവരെ ഞാന്‍ റിപ്ലെ അയച്ചു ,അവളും.
മാസ്മരികലോകതെക്കുറിച്ചു മാത്രമായി എന്‍റെ സംസാരങ്ങള്‍,വീടില്‍നിന്നു 25 കിലോമീറ്ററില്‍ കൂടുതല്‍ പോവാത്ത എന്‍റെ സ്വപ്നങ്ങളിലെ പാടു സീനില്‍ പാരിസും,റോമും ഒക്കെ വന്നു. ലവ് എന്ന സിനിമയിലെ പാട്ടുസീനിനു പ്രിത്യേകചെലവുകള്‍ ഒന്നുമില്ലല്ലോ.റഹ്മാന്‍,ഇളയരാജ ആരെവേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം പൈസചലവു ഇല്ലാലോ.
അങ്ങനെ ഞങ്ങള്‍ പ്രണയം ഓരോ ദിവസവും പാമ്പന്‍പാലം പോലെ ശക്തവും ദ്രിടവും ഉള്ളത്ആയിക്കൊണ്ടിരുന്നു...ഏതൊരു കഥയിലും ഒരു വില്ലന്‍ ഉണ്ടാവില്ലേ ഇവിടേം ഉണ്ടൊരു വില്ലന്‍.... രക്തത്തിന്‍റെ നിറമുള്ള കണ്ണും, പോത്തിന്റെ തുടപോലത്തെ കയ്യും ഒക്കെ ഉള്ള വില്ലനെ പ്രതീക്ഷിചിരിക്കുന്നവര്‍ മൂത്രമൊഴിച്ചുവരൂ .......

മയില്‍ കുറ്റി നെക്സ്റ്റ് എപിസോടില്‍

മോനുകുട്ടാപ്പിസ് കഥ ഇനിം തുടരും (ലക്കം ഒന്ന് ) കടപ്പാട് : പ്രണയം വഹിക്കുന്ന പച്ച ബസുകള്‍

Thursday, February 25, 2010

പൊറോട് നാടകം അവസാനിക്കുന്നില്ല .......ഈശ്വരാ നീ തന്ന കണ്ണ് നീ തന്നെ എടുത്തോളൂ



'നായിന്‍റെ' മക്കള്‍ പാര്‍ട്ട്‌ ----2

കുട്ടില്‍ നിന്ന് അഴിച്ചുവിട്ട കോഴിയെപോലെയാണ് മലയാള സിനിമ ലോകം,കണ്ടവന്റെ പറബില്‍ പുഴുവിനെ കൊത്താന്‍ കയറും,ഒന്നും നടന്നിലെങ്ങില്‍ പെടകോഴിക് പണിയെങ്ങിലും കൊടുക്കും.ഇപ്പോള്‍ സത്യത്തില്‍ എന്താണ് സംബവിക്കുനത്.... ഫ്രയിം റെഡി ആക്കി വച്ച ക്യാമറക്ക്‌ മുന്നില്‍ വില്ലന് എതിരെ 'പോ മോനെ ദിനേശാ' എന്ന് പറയാന്‍ എളുപ്പമാണ്, ജനങ്ങള്‍ക് മുന്നില്‍ സര്‍വതും വലിച്ചു കീറാന്‍ തയാറായി ഒന്നും നഷടപെടാന്‍ ഇല്ലാത്ത ഒരാള്‍ നില്‍കുമ്പോ 'സബരോം കി സിന്ദഗി ജോ കബി നഹി ഖതം ഹോ ജാതീ ഹേ' പറചിലെ ചെലവാവൂല മോനേ .....
സാംസ്കാരിക നായകന്റെ പറച്ചിലുകള്‍ ഉഷാറായി. സ്വര്‍ണ പരസ്യത്തില്‍ സുന്ദരിയായ യുവതി സ്വര്‍ണം അണിഞ്ഞു വരുമ്പോള്‍ മാറിടം അതായതു ഹൃദയ ഭാഗത്ത്‌ നോക്കി "കലക്കിട്ടുണ്ടേ കേട്ടോ" എന്ന് പറയുന്ന മലയാള സിനിമ സീനിയര്‍ നടന്‍ ആ കാര്യത്തിലും തന്റെ ആത്മാര്‍ത്ഥത കാണിച്ചു,സന്തോഷം ഇത്തരം പറച്ചിലുകള്‍ സിനിമാക്കാര്‍ പറയില്ലലോ കാരണം, അച്ചിക്ക്‌ പൌടറിടാന്‍, കുട്ടിക്ക് സ്നാഗി വാങ്ങാന്‍ ,കാറിനു പള്ള നിറക്കാന്‍,വിഗ് മാസം മാസം മാറ്റാന്‍ ,പിന്നെ അച്ചിക് അറിയാതെ പെങ്ങമ്മാര്ക് ചെലവിനു കൊടുക്കാനും ഒകെ ഈ സീനിയര്‍ നടന്മാരുടെ തണലില്‍ നിന്നെ പറ്റു... അപ്പൊ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുക തന്നെ ചെയൂം .

കാലഖട്ടം മാറുന്നതിനെ അനുസരിച്ച് കന്യകകളെ മാറ്റി പരീക്ഷിക്കുന്ന നായകന്മാര്‍ നമ്മുടെ സിനിമക്ക് ഏതു തരത്തിലാണ് എവിടെ സിനിമയെ വളര്‍ത്താന്‍ പോവുന്നത്,ചാടിയ വയറു തോര്‍ത്ത്‌ മുണ്ട് കൊണ്ടേ ഇറുക്കി കെട്ടി മുഖത്ത് ഭാവം വരുത്തുന്നത് കണ്ടില്ല എന്ന് നടിക്കുന്നില്ല, പകഷെ മലയാള സിനിമയിലെ മുടിചൂടാമന്നന്മാര്‍ കണ്ണ്ട് പടിക്കണ്ടത് തമിഴു സിനിമകളെ ആണ്, പാതിരാ കൊലപാതകത്തിന്റെ കഥ പറഞ്ഞ സംവിധായകന്‍, തമിഴു സിനിമ വയലന്‍സ് നിറഞ്ഞതാണ്‌ എന്ന് പറഞ്ഞു, പാതിരാ കൊലപാതകത്തില്‍ കുടംബതോടെ കാണാന്‍ പറ്റിയ എത്ര സീനുകള്‍ ഉണ്ട്.......ഇത്രേ ഉള്ളു "നമ്മടെ ഭാര്യക്ക്‌ സ്വല്പം വണ്ണം കുടിയ്യാ നോ പ്രോബ്ലം പക്ഷെ ഷക്കീല തടിച്ചതാ സിനിമെന്നെ ഔട്ട്‌ ആയതു" എന്ന് പറയുന്നതില്‍ എന്തു ന്യായമാണ് ഉള്ളത് .ഇത് അവസാനിക്കാത്ത യുദ്ധമാണ് ആരു ജയിച്ചാലും തോറ്റാലും നുക്ക് ഇനീം ജയ് വിളിക്കണ്ടി വരും
......................
വാല്‍കഷണം : ഏറ്റുമുട്ടാന്‍ കഴിവില്ലതവനെ പത്തു പേരെ കൊണ്ട് ഒറ്റയ്ക്ക് മര്‍ദിക്കുന്നത് മോനുകുട്ടാപ്പിക്ക് എന്നല്ല ആര്‍കും കണ്ടു നില്‍ക്കാനാവില്ല.കാലം കാലത്തേ വെല്ലും ,സിനിമകള്‍ ഇനിയും ഉണ്ടാവും,ഈശ്വരാ കാണണ്ട പ്രായത്തില്‍ ഇത് കാണാന്‍ പറ്റിയില്ലലോ എന്ന് അന്നത്തെ ഭാര്യയുടെ മടിയിലോ മാറിലോ കിടന്നു കരയാതെ കരുമ്പോള്‍ "സബരോം കി സിന്ദഗി ജോ കബി നഹി ഖതം ഹോ ജാതീ ഹേ" എന്ന് പറയാനും വേറെ ആളുണ്ടാവും മഹനേ............

Monday, February 22, 2010

ഗതികേടിന്റെ വിഴുപ്പലക്കുന്നവര്‍ നമ്മള്‍..... ഈ നായിന്റെ മക്കളെ കൊണ്ട് തോറ്റു

ഈ നായിന്റെ മക്കളെ കൊണ്ട് തോറ്റു

തിലകന്‍,മലയാള സിനിമ കണ്ട മഹാനടന്‍ , ചേരി തിരുവുകള്‍ക്കിടയില്‍ അടിയൊഴുക്കില്‍ പെട്ട് പോവാതിരിക്കാന്‍ അടി വസ്ത്രത്തിന്റെ വള്ളിയില്‍ പിടിക്കണ്ട ഗതികേടിലാ.കാലം കണക്കു ചോദിക്കും എന്നോകെ ഒരു ഭംഗിക്ക് വേണമെങ്ങില്‍ നമുക്ക് പറയാം, പകഷെ പണ്ട് പെരുന്തച്ചനില്‍ ചെയ്തപോലെ ...പിടി വിട്ട വീതുളി പോലെ മമ്മുടിക് കഴുത്തിന്റെ പിന്‍ഭാഗം നഷ്ടപെടുമോ .ഹ ഹ ഹ ചിരിക്കാന്‍ എന്തെളുപ്പം,സിനിമ ലോകം അങ്ങനെ ആണേ, 'ഒട്ടിച്ച്‌ ഒട്ടിച്ച്‌ അവസാനം അച്ഛന്റെ പ്രിഷ്ടം (ചിലപ്പോ അമ്മെന്റെം) സിനിമ പോസ്റ്റ്‌ ഒട്ടിക്കാനുള്ള മതില്‍ ആക്കുമോ ഇവരെല്ലാം'.

ഇനിം കാത്തിരിക്കണം,കാലം മാറും കഥ മാറും ,അടിയൊഴുക്കുകള്‍ മാറും,മമ്മുടിക്കും മോഹന്‍ലാലില്‍നും വയസ്സാവും (അല്ല എന്ന് നടിക്കുന്നെങ്ങിലും)അന്ന് വെളുത്ത പത്ര താളുകളില്‍ മുന്നാം പേജിന്റെ ഇടത്തേ അറ്റത്തെ രണ്ടാം കോളത്തില്‍ 5cm 1 കോളം വാര്‍ത്ത‍ മാത്രമായി ഇന്നത്തെ നക്ഷത്രങ്ങള്‍ തൊണ്ട കീറിയിട്ടു കാര്യമില്ല ,അന്നും ഉണ്ണികൃഷ്ണന്‍ പുഴുക്കള്‍ ഉണ്ടാവും 'നക്ഷത്രങ്ങളിലെ നടന്‍ അതമഹത്യ ചെയ്തു എന്ന് പറയ്യാന്‍' കരഞ്ഞാലും കാര്യമുണ്ടാവില്ല ഹേ...അന്ന് ഈ അമ്മേം അമ്മുംമേം ഒന്നും കുടെ വരില്ല അവസാനത്തെ 6 അടി മണ്ണില്‍ കുല വക്കാന്‍

വാല്‍കഷ്ണം: സ്വഭാവം നന്നാവണം അല്ലെങ്ങി മോനുക്കുട്ടാപി ചട്ടുകം പഴുപ്പിച്ചു ചന്തിക് വക്കും ....ചട്ടുകത്തിനും അറിയില്ല ചന്തിക്കും അറിയില്ല ഇതു സൂപ്പര്‍ സ്റ്റാറിന്റെ ആണോ അതോ സൈഡ് ആര്ടിസ്ടിന്റെ ആണോ എന്നെ

Thursday, January 28, 2010

തുടങ്ങട്ടെ ......

മറക്കാത്ത ഇടവഴികളിലൂടെ ഒരു കൊച്ചു യാത്ര, മഹാന്മാരുടെ വചനങ്ങള്‍ നിങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുണ്ടോ....അങ്ങനെ ആണെങ്ങില്‍ സ്വന്തം രക്ഷിതാക്കള്‍ പറയുന്നത് നമ്മള്‍ അനുസരിക്കറൂണ്ടോ .....ഞാന്‍ അനുസരിക്കാറില്ല ,അങ്ങനെ എല്ലാം അനുസരിച്ചാല്‍ ഈ ലോകത്തെ ക്ലോണിംഗ് ലോകം എന്നെ വിളിവ്ക്കണ്ടി വരില്ലേ,'അനുസരണ ഇല്ലാതെ ലോകം നരകത്തിലെ സ്വര്‍ഗമാണ'....അതുകൊണ്ടെ ഞാന്‍ തുടങ്ങുന്നു അനുസരണ ഇല്ലാത്ത ലോകം കേട്ടിപടുക്കാന്‍ ......