Monday, January 16, 2012

ആരും അറിയാത്ത ഈശ്വരന്‍ചിലര്‍ അങ്ങിനെയാണ് ലോകം കൈപ്പിടിയില്‍ ഒതുക്കാന്‍ , സ്വര്‍ഗവാതില്‍ ഇവിടെയാണ്.... ഈ വാതില്‍ തുറന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി തുറക്കും എന്ന് പറയും ...വിശ്വസിക്കാന്‍ ആണോ ഈ ലോകത്ത് ആളെ കിട്ടാത്തത് ....ഈ സുമുഖനായ മനുഷ്യന്‍റെ പടം കാണ്കെ എന്താണ് പറയാന്‍ ഉള്ളത് .. ശബരിമലയിലെ ശ്രീ കൊവിലിനകത്തു എന്ത് അവകാശത്തിന്‍റെ പുറത്താണ് ഈ മനുഷ്യന്‍ കയറിയത് അല്ലെങ്കില്‍ കയറാന്‍ ശ്രമിച്ചത്‌ ......ആത്മ സമര്‍പ്പണത്തിന് ..സ്വയം രക്ഷക്ക് മാറോടു ചേര്‍ന്നുകിടക്കുന്ന പുണൂല്‍ എന്ന വെള്ള ചരട് അവിടെ ഒട്ടികിടക്കുന്നു എന്ന ധൈര്യത്തിലോ.
ഇന്നലെ ടി വി ചാനലുകളിലെ ഗസ്റ്റ് ചെയറില്‍ വന്നു ഈ യുവാവിന്‍റെ പ്രകടനം .."ശബരിമലക്ക് വേണ്ടി കാമ്പെയിന്‍ ചെയ്യുകയാണ്പോലും " കേരള സര്‍ക്കാരിന്‍റെ ദേവസ്വം ബോര്‍ഡ് രാഹുല്‍ ഈശ്വര്‍ കാമ്പൈന്‍ ചെയ്തു നന്നവാനാണ് വിധി എങ്കില്‍ എന്നി മുതല്‍ ഞാന്‍ അമ്പലത്തില്‍ പോകുന്നില്ല . കാലം കുറെ ആയി മലയാളത്തിലെയും , ഹിന്ദിയിലെയും ചാനലുകളില്‍ ഈ യുവ കാവിവസ്ത്ര ധാരിയുടെ ചര്‍ച്ചകള്‍ പലതും കേട്ടു ... വര്‍ഗീയതയുടെ വിഷ പല്ലുകള്‍ ...മനുഷ്യന്‍റെ നാഡീ ഞരമ്പുകളിലേക്ക് കടിചിറക്കാന്‍ ചോക്ലേറ്റില്‍ പൊതിഞ്ഞ വാക്കുകള്‍ . അത് മാത്രമാണ് ഈ യുവാവിന്‍റെ വ്യത്യസ്തമായ കാഴ്ചപാട് . മകര വിളക്ക് എന്ന ഈശ്വര പ്രതിഭാസതിന്നെ പലരും പലതും പറഞ്ഞു വിളിക്കുന്നു ....ചേതം ആര്‍ക്കാണ്‌ വിശ്വാസം ഉള്ളവന്‍ വിശ്വസിക്കും ...ആരു വിറകു കൂട്ടി കത്തിക്കുന്നതാണ് ആ ദീപശിഖ എന്ന് പറഞ്ഞാലും ശബരിമലയിലെ ശാസ്താവിന്നെ കാണാന്‍ എല്ലാ വര്‍ഷവും തിരക്ക് കൂടിയതെ ഉള്ളു ..അവിടെ ഈ രാഹുല്‍ ഈശ്വര്‍ കാമ്പൈന്‍ നടത്തി ഭക്തരെ ശബരിമലയിലേക്ക് ആകര്‍ഷിക്കേണ്ട കാര്യമില്ല ....ഇതു തുണികടയിലെ ക്കടയിലെ കച്ചവടമല്ല , മാലിന്ന്യ നിക്ഷേപതിനെതിരെ നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭവും അല്ല കാമ്പൈന്‍ നടത്താന്‍.
ഒന്ന് മനസിലാക്കുക ശബരിമല എന്ന സാംസ്കാരിക കേരളത്തിന്‍റെ ആത്മീയ വികാരങ്ങള്‍ ഉറങ്ങിക്കിടക്കുന്ന പുണ്ണ്യ സ്ഥലങ്ങളുടെ പേരും പറഞ്ഞു പ്രശസ്തരകാന്‍ ചിലര്‍ നടത്തുന്ന ഒരുതരം കബഡി മത്സരമായെ എനിക്കിതിനെ കാണാന്‍ ആകുന്നുള്ളൂ ...
പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍, പ്രസംഗങ്ങള്‍ നന്നാവുന്നു , മഹത്തായ വാക്കുകള്‍ പുറത്തേക്കു വിടാന്‍ താങ്കളെ പ്രേരിപ്പിക്കുന്ന ഘടകം എന്ത് തന്നെ ആയാലും ... വര്‍ഗീയത എന്ന ആശയത്തിനെ തിരിച്ചും മറിച്ചും ആശയപരമായി നേരിടുന്ന ഒരു സമൂഹം ഈ ലോകത്ത് ഇപ്പോള്‍ വളരെ കുറവാണ്. ചിലപ്പോള്‍ ആ സമൂഹത്തിന്‍റെ ആത്മീയ ഗുരുവോ , ആള്‍ ദൈവമോ ആയി താങ്കളെ അവരോദിചെക്കാം.. പക്ഷെ പരിഷ്കൃത സമൂഹത്തിലെ ഹൈ - ടെക് വര്‍ഗീയ വ്യക്തിത്വം ആവാന്‍ താങ്കള്‍ക്ക് സാധിക്കില്ല ....ചടുലമായ സംസാര രീതി കേള്‍ക്കാന്‍ രസം ഉള്ളതാവാം , പക്ഷെ കാമ്പില്‍ വിഷമുള്ള സംസാര രീതികള്‍ ലോകം തിരസ്ക്കരിച്ചു കാലം കുറെ കഴിഞ്ഞു സോദരാ ...പ്രശസ്തിക്കായി ദൈവത്തെ കൂട്ടുപിടിക്കുന്നവര്‍ക്കുള്ള സ്ഥാനം ശ്രീകൊവിലിന്നു പുറത്തുതന്നെയാണ്....

No comments:

Post a Comment