Monday, January 16, 2012

ജീവിതം എന്ന അഭ്യാസം

 


നഗരത്തിലെ സര്‍ക്കസ് ക്യാമ്പില്‍ പോവാന്‍ അവസരം ലഭിച്ചു ..ആധുനികതയുടെ മടിയില്‍ ഉല്ലസിച്ചു തിമിര്‍ക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് മുന്നില്‍ എന്ത് കാണിച്ചിട്ടും കാര്യമില്ല .....അച്ഛന്‍റെ ചെറുവിരലില്‍ തൂങ്ങി കുറെ കാലം മുന്നേ സര്‍ക്കസ് ഗാലറിയില്‍ ഇരുന്നു കയറില്‍ തൂങ്ങുന്നതും, ആന ഫുട്ബോള്‍ കളിക്കുന്നതും , തീ പന്തം വിഴുങ്ങുനതും ഒകെ കണ്ണ് നിറയെ ആസ്വദിച്ചു കയ്യടിച്ച ആ സ്മരണകള്‍ പുതുക്കാന്‍ അവസരം കിട്ടിയപ്പോള്‍ പോയതാണ് .....അഭ്യാസികള്‍ പലതും കാണിക്കുന്നു , കാണികള്‍ കയ്യടിക്കില്ല . കുട്ടികള്‍ പോലും കളി പകുതി ആകുന്നതിനു മുന്നേ എഴുന്നേറ്റു പോകുന്നു . ബെന്‍ ടെന്നും , മിസ്റ്റെര്‍ ബീനും വാഴുന്ന ഈ ലോകത്ത് എന്ത് സര്‍ക്കസ് ..അല്ലെങ്കിലും ദിവസവും അച്ഛനും അമ്മയും ഇതിലും വലിയ സര്‍ക്കസ് വീട്ടില്‍ കാണിക്കുന്നു ..പിന്നെ എന്ത് സര്‍ക്കസ് കൂടാരം ,ഈ അഭ്യാസികളുടെ അഭ്യാസം അവര്‍ക്കും വേണ്ട .. വട്ടത്തില്‍ ഉള്ള സ്റ്റേജില്‍ കളികള്‍ പലതും നടന്നു ....ഇന്നത്തെ മലയാളിക്ക് നേരെ ചൊവ്വേ ഒന്ന് പരന്നിരുന്നു മൂത്രമൊഴിക്കാന്‍ പോലും പറ്റില്ല ..എല്ലില്ലാത്ത പെണ്‍കുട്ടി , കടിച്ചു തൂങ്ങി തിരിയുന്ന സ്ത്രീകള്‍ , മരണ കിണര്‍ ചുറ്റി തിരിയുന്ന മോട്ടോര്‍ ബൈക്കുകള്‍ , കൂട്ടതോടെയും അല്ലാതെയും വരുന്ന സൈക്കിള്‍ സുന്ദരിമാര്‍ , ഒപ്പം തമാശയുടെ മാലപ്പടക്കം പൊട്ടിക്കുന്ന കൊമാളിമാര്‍ ...ജിവിതം എന്ന സര്‍ക്കസില്‍ രംഗബോധം ഇല്ലാത്ത കോമാളികള്‍ ...ജനം ആര്‍ത്തു ചിരിച്ചില്ല , ജനം കയ്യടിച്ചില്ല ..കൂടി നിന്ന പുരുഷാരം നോക്കിയത് ആ സര്‍ക്കസ് സുന്ദരിമാരുടെ മേനിയില്‍ മാത്രം ....കൊമാളിമാര്‍ ഓരോ കളി കഴിയുമ്പോളും കയ്യടിച്ചു കൊണ്ടിരുന്നു ...ആ കയ്യടികള്‍ മാത്രമാണ് ഞാനും കേട്ടത് ....ഒറ്റ കമ്പിയില്‍ അഭ്യാസം നടത്താന്‍ വന്ന പെണ്‍കുട്ടിയെ ആദ്യം ആരും നോക്കിയില്ല ..ഒരു കമ്പിയില്‍ ഒറ്റ കാലില്‍ അവള്‍ ചായക്കൊപ്പകള്‍ മുകളിലേക് എറിഞ്ഞു , വായുവില്‍ തലയില്‍ അടുക്കിപിടിച്ചു ...അവസാനത്തെ ചായകൊപ്പ നിയന്ത്രണം കിട്ടാതെ താഴേക്ക്‌ വീണു ...പോരെ പൂരം ജനം കൂക്കി ......പ്രബുദ്ധ കേരളത്തിലെ സാംസ്കാരിക മലയാളികള്‍ ,,,, സ്വയം ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയുമ്പോള്‍ അഗീകരിക്കാനും , അത് അഭിനന്ദിക്കാനും മടിക്കുന്ന നമ്മുടെ ജന്‍മസ്വഭാവം ....ഒറ്റകാലില്‍ നിന്ന ആ പെണ്‍കുട്ടി ആ ചായക്കൊപ്പ ഇപ്പോള്‍ ശരിക്കും മുകളിലേക്ക് എറിഞ്ഞു ...തലയില്‍ ബാലന്സ് ചെയ്തു പിടിച്ചു .... അവള്‍ ആവേശത്തോടെ കാഴ്ചക്കാര്‍ക്ക് ഇടയിലേക്ക് നോക്കി ....ഒരാള്‍ പോലും കയ്യടിക്കുന്നില്ല .....ഒരു കയ്യടിക്കു എന്ത് നഷ്ട്ടം ...ഞാന്‍ കയ്യടിച്ചു ഉറക്കെ ഉറക്കെ കയ്യടിച്ചു .....ജനം നോക്കുന്നു എന്നെ ...എന്‍റെ പിന്നില്‍ നിന്ന് ആരോ അടക്കിയ സ്വരത്തില്‍ പറഞ്ഞു "ഇയാള്‍ക്ക് പ്രാന്താ , ആദ്യമായിട്ട് കാണുകയാണ് എന്ന് തോന്നുന്നു അതിന്‍റെയാ "...അതെ സഹോദര എനിക്ക് പ്രാന്താണ് ...ആ സര്‍ക്കസ് കളിക്കുന്ന പെണ്‍കുട്ടിക്കും പ്രാന്താണ് ... ആര്‍ക്കും പ്രാന്തില്ലെങ്കില്‍ ഒരു നേരത്തെ ചോറിനു വേണ്ടി നമ്മള്‍ കാണിക്കുന്ന സര്‍ക്കസ് അവളും കാണിച്ചു എന്ന് മാത്രം .... ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കും ഇടയില്‍ ഈ കൂടാരങ്ങള്‍ ഇതേപോലെ നില്‍ക്കും ....നീളന്‍ തുണിയില്‍ തുന്നി പിടിപ്പിച്ച സര്‍ക്കസ് കൂടാരം പോലെ

No comments:

Post a Comment