Monday, January 16, 2012

സര്‍ക്കാര്‍ കസര്‍ത്ത്


ഭൂരഹിതര്‍ക്ക് ഭൂമി പദ്ധതി : ഭൂമി എന്ന സങ്കല്പം നമ്മള്‍ മലയാളികള്‍ മനസില്‍ നിന്ന് എടുത്തു കളഞ്ഞു കാലം എത്രയായി ....ജീവിച്ചു തീര്‍ക്കാന്‍ കൊതി ഉള്ള ഏതു മലയാളി ആണ് സ്വന്തമായി വീട് വെക്കാനോ സ്ഥലം വാങ്ങാനോ തീരുമാനിക്കുക .....പുലര്‍ച്ചകളില്‍ "ജനസേവന കേന്ദ്രത്തിലെ ആളുകളുടെ മണല്‍ വരി " കാണുന്ന ആരും ഒരു വീടിനെ കുറിച്ച് ചിന്തിക്കുക പോയിട്ട് സ്വപ്നം പോലും കാണില്ല . കേരള സര്‍ക്കാരിന്നു വരി നിര്‍ത്തുന്നതില്‍ ഉള്ള പ്രാഗലഭ്യം നമ്മള്‍ മലയാളികള്‍ക്ക് നന്നായി അറിയാം . ബീവറെജു കോര്‍പ്പറേഷന് മുന്നിലെ വരി മുതല്‍ മെഡിക്കല്‍ കോളജില്‍ പ്രസവിക്കാന്‍ വരെ വരി നില്‍ക്കുന്ന ആളുകളെ കാണാം ..മണലിനു വരി നില്‍ക്കുന്ന നമ്മുടെ ഈ നാട്ടില്‍ ഫ്രീ ആയി ഭൂമി കൊടുക്കുന്ന ഈ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പിന്നു മുന്നേ ആയിരുന്നെങ്കില്‍ നിയമസഭയില്‍ ഈ ഇരുപ്പു കോണ്‍ഗ്രസ്സിനു ഇരിക്കേണ്ടി വരില്ലായിരുന്നു ...
കാലം മാറി ...മേഘങ്ങള്‍ പെയ്തൊഴിഞ്ഞ മഴക്കാലത്ത്‌ മഴപ്പാറ്റകള്‍ പുതു മണ്ണില്‍ നിന്ന് മുളച്ചു പോങ്ങുന്നപോലെ ഫ്ലാറ്റുകള്‍ പൊങ്ങുന്ന,മനുഷ്യന്‍ പാര്‍ക്കിംഗ് സ്പേസ് എന്ന ഇന്നൊവേഷന്‍ കല്‍പടവുകള്‍ ചവിട്ടി കയറിയത് ഭൂമിക്കു അടിഭാഗം കുഴിച്ചായിരുന്നു . ഫ്ലാറ്റിന്‍റെ അടി ഭാഗത്ത്‌ പാര്‍ക്കിംഗ് ..ഇപ്പൊ പാര്‍ക്കിംഗ് സ്പേസ് കൂടി കൂടി അവസാനം കെട്ടിടത്തിന്‍റെ തലയില്‍ പാര്‍ക്കിംഗ് ...ഈ മഹത്തായ നാട്ടിലാണ് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ പോകുന്നത് .. നടപാതകള്‍ക്ക് സ്വന്തം സ്ഥലം വിട്ടു കൊടുത്ത ഒരു കാലം മലയാളിക്ക് ഓര്‍ക്കാന്‍ ഉണ്ടായിരുന്നു ..ഇന്ന് അതുണ്ടോ ?..തൊട്ടപ്പുറത്ത് ഉള്ളവന്‍ മതില് ചാടി പോയാലും കുഴപമില്ല ..എനിക്ക് ഈ വീതി ഉള്ള വഴി വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്ന ഇന്നത്തെ മലയാളി . എവിടെ ഭൂരഹിതര്‍ക്ക് ഭൂമി അല്ല ......വിശപ്പ്‌ഉള്ളവനെ തേടി പിടിച്ചു വിശപ്പടക്കാന്‍ നോക്കുനതാവും ബുദ്ധി ..അതൊക്കെ നടപിലാവൂ .....


No comments:

Post a Comment