Tuesday, January 17, 2012

ബേക്കറി കുപ്പികളും - കുറെ ചെറിയ ചിന്തകളും

ജിവിതം മധുരിതമാണ്‌ ...സ്വപ്നങ്ങള്‍ മധുരിതമാണ്‌ ....കാഴചയില്‍ നമ്മള്‍ ആഗ്രഹിക്കുനതും മധുരം തന്നെ .....ഇന്ന് കേരളത്തിലെ ബേക്കറിയുടെ ജന്മദിനമാണ് . ലോകത്ത് നമ്മള്‍ എവിടെ എത്തിയാലും മറക്കാത്ത മൂന്നോ നാലോ കാര്യങ്ങളില്‍  ഒന്നല്ലേ  നമ്മുടെ ബേക്കറി രുചികള്‍ ...ചെറുപ്പത്തിലെ "കൊട്ട കേക്ക്  മുതല്‍ ഇങ്ങോട്ട് ഇപോഴത്തെ ബര്‍ഗറും പിസ്സയും വരെ " നീളുന്ന നമ്മുടെ നാക്കിലെ രുചി മുകുളങ്ങള്‍ .
കാലം കുറെ പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ ഓര്‍മയില്‍ വിടരുന്ന ഏതെങ്കിലും ബേക്കറി കാലം ഓര്‍മയില്‍ വിടരുന്നോ എന്ന് സംശയം ... വൈകുന്നേരങ്ങളില്‍ ഹെര്‍ക്കുലിസ് സൈക്ലിന്‍റെ കയിപിടിയില്‍ വെള്ള പോളിത്തീന്‍ കവറുമായി അച്ഛന്‍ വരുമ്പോള്‍ ഉമ്മറപ്പടിയില്‍ അമ്മയ്ക്കുപകരം കാത്തു നില്‍ക്കുന്നത് ഞാന ആയിരിക്കും ....പുസ്തക ചട്ട പോലെ ഉള്ള ബ്രൌണ്‍ കളര്‍ കവറില്‍ ലോക ഭൂപടം പോലെ തെളിഞ്ഞും ഒളിഞ്ഞും നില്‍ക്കുന്ന എണ്ണ പാടുകള്‍ ..മിക്സ്ച്ചറും , കായ വറുത്തതും ഒകെ പ്രതീക്ഷകളുടെ സ്വപ്ന ഭൂമിയില്‍ ചിറകടിക്കുമ്പോള്‍ ഒരിക്കലും തികയാത്ത ഓര്‍മകളില്‍ ആ കവറിന്‍റെ അടിഭാഗം വരെ വിജിലന്‍സ് റൈഡ് നടത്തുന്ന കാലം മനസ്സില്‍ നിന്ന് മായുന്നില്ല ....എന്നാലിന്നോ ....രാത്രികളില്‍ എന്‍റെ വരവും കാത്തു ഉമ്മറപടിയില്‍  നില്‍ക്കുന്ന അച്ഛനോട് എനിക്ക് പറയാനുള്ളത് "അച്ഛാ ഷുഗര്‍ ഫ്രീ ബിസ്കറ്റ് കിട്ടിയില്ല എന്നാണ് "......ബേക്കറി ചിന്തകള്‍ അവസാനികാതിരിക്കട്ടെ.....പ്രമേഹം ഉള്ള എല്ലാ ബേക്കറി അനുഭവികളോടും സോറി പറയുന്നു .....

5 comments:

  1. പുസ്തക ചട്ട പോലെ ഉള്ള ബ്രൌണ്‍ കളര്‍ കവറില്‍ ലോക ഭൂപടം പോലെ തെളിഞ്ഞും ഒളിഞ്ഞും നില്‍ക്കുന്ന എണ്ണ പാടുകള്‍ .. really nostalgic.... nammal chila seelangal marannu thudangiyirikkunnu enna ormappeduthalukalk nanni raghujee.....

    ReplyDelete
  2. some defect in first sentence...
    സഞ്ചരിക്കുമ്പോള്‍ "ഓര്‍മയില്‍ വിടരുന്ന" ഏതെങ്കിലും ബേക്കറി കാലം "ഓര്‍മയില്‍ വിടരുന്നോ"

    ReplyDelete
  3. നന്നായിരിക്കുന്നു...."രാത്രികളില്‍ എന്‍റെ വരവും കാത്തു ഉമ്മറപടിയില്‍ നില്‍ക്കുന്ന അച്ഛനോട് എനിക്ക് പറയാനുള്ളത് "അച്ഛാ ഷുഗര്‍ ഫ്രീ ബിസ്കറ്റ് കിട്ടിയില്ല എന്നാണ്" മനസ്സില്‍ തട്ടുന്ന വരികള്‍..

    ReplyDelete
    Replies
    1. ബ്ലോഗ്ഗ് തുറന്നു നോക്കിയാ കാലം മറന്നു ...ഭാര്യയുടെ സ്നേഹപ്പൂര്‍വ്വം ആയ നിര്‍ബന്ദം ആണ് ഈ എഴുതിന്നു പിന്നില്‍ ..മധുരമായി തന്നെ തുടങ്ങാം എന്നുവെച്ചു ...ഇനിയും ഇതുപോലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വരും തരും എന്നോകെ പ്രതീക്ഷിക്കുന്നു

      Delete