Monday, June 7, 2010

ഒരുമിച്ചു ശ്വസിക്കാം നമുക്കു ഭോപ്പാലിന്‍റെ ഗന്ധം .....ഒപ്പം ലൂപ്ഹോളുകളുടെ ദുര്‍ഗന്ധവും...



1984 ഒരു ഡിസംബര്‍ 2 ന്‍റെ പുലര്‍കാലത്ത്‌ ഭോപ്പാല്‍ നഗരം ഉണര്‍ന്നില്ല.ആയിരങ്ങള്‍ കിടക്കപ്പായില്‍ രാവിലെയുടെ സ്വപ്‌നങ്ങള്‍ നെയ്തിരിക്കാം,കുട്ടികള്‍ രാവിലെ സ്കൂളില്‍ പോവുമ്പോള്‍ മധുര മിട്ടായി വാങ്ങാന്‍ കണക്കു കൂടിയിരിക്കാം പക്ഷെ പേര് പറഞ്ഞാല്‍ മനസിലാവാത്ത വിഷം കവര്‍നെടുത്തത് ഇവരുടെ സ്വപ്‌നങ്ങള്‍അല്ലെ....
ആ പുലര്‍ച്ചെ ...കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍,വയറിനുള്ളില്‍നിന്നും ലോകം കലങ്ങി മറിയുമ്പോള്‍,വായൂ കഴിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ,ഭോപാല്‍ ഭൂപടത്തിലെ പാവം ജനം അറിഞ്ഞില്ല അത് ഈ ഭൂമിയിലെ തങ്ങളുടെ അവസാനത്തെ ദിവസമാണ് എന്ന്.

കഥകള്‍ എല്ലാം പഴയതാണ് .കേട്ടുമടുത്ത യുണിയന്‍ കാര്‍ബൈഡ് കമ്പനി ,മീതൈല് ഐസോസയനേറ്റ് വിഷം, 4000 ജീവനുകള്‍,മരിച്ചു ജീവിക്കുന്ന 25 യ്യായിരതിലേറെ മാംസ കഷ്ണങ്ങള്‍.ലോകം അങ്ങനെയാണ് ആദ്യം നീതി പാലിക്കാന്‍ കാത്തിരിക്കും,പിന്നെ നീതി പണത്തിനു വഴിമാറും,പിന്നെ നിയമം കാറ്റില്‍ പറത്തും....ഭോപ്പാല്‍ മറക്കാന്‍ സമയമായി,

ഭോപ്പാല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓര്‍മ വരുന്ന ഒരു ചിത്രം മാത്രം.കറുത്ത് വിഷം വിറങ്ങലിച്ച മണ്ണ് വകഞ്ഞു മാറ്റി,വെളുത്തു വിറങ്ങലിച്ച മുഖത്തുനിന്നു അവസാനത്തെ മണ്ണും മാറ്റി എടുക്കുമ്പോള്‍,ഏതോ ക്യാമറയുടെ ഫ്ലാഷ് മിന്നി.കണ്ണുകള്‍ കറുത്ത മുത്തുപോലെ തിളങ്ങുന്ന,പാതി തുറന്ന വായില്‍ അവസാനത്തെ അമ്മിഞ്ഞപാല് നുണഞ്ഞ ഒരു കുഞ്ഞു മുഖം..അതാണീ വന്‍ വിപത്തിന്‍റെ ഓര്‍മചിത്രം.എന്നും ഭോപ്പാല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്ന ആ കുഞ്ഞു മുഖം മാത്രമേ നമ്മളെ വിഷമിപ്പിക്കൂ.പക്ഷെ ഇതുപോലെ ഒരുപാടു മുഖങ്ങള്‍ കറുത്ത മണ്ണ് മൂടാതെയും മൂടിയും ഈ നഗരത്തില്‍ കിടക്കുന്നു ഇന്നും.....

വീണ്ടും ഒരു ജുണിന്‍റെ സുപ്രഭാതത്തില്‍ വാര്‍ത്തകള്‍ ആവേശത്തോടെ വായിക്കാന്‍ എനിക്കായില്ല,എന്‍റെ കണ്ണിലും ഇരുട്ടുകള്‍ കയറി,മനുഷ്യ ജിവന് വില കല്പിക്കുന്നത് എതു കറന്‍സിയുടെ കനംനോക്കിയാണ്.25 വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പ്,അന്ന് ആ രാത്രിയില്‍ മീതൈല് ഐസോസയനേറ്റ് എന്ന രാസ വസ്തുവില്‍ വെള്ളം കയറിയപ്പോള്‍ അത് അത്രയും ജീവന്‍ എടുക്കും എന്ന് കമ്പനി കരുതിയിരുന്നില്ല എന്ന്.നാടും നഗരവും കാത്തിരുന്ന വിധി വന്നു .5 ലക്ഷം രൂപ പിഴ,2 വര്‍ഷം തടവ്‌ ....ഈ ദുരന്ദത്തില്‍ മരിച്ചവര്‍ മൂവായിരത്തിലും അധികം വരും.അപ്പോള്‍ ഒരു ജീവന് ഒരു ദിവസം പോലും ഈ പ്രതികള്‍ക്ക് ശിക്ഷ അനുഭവികണ്ട.
മനസിലാക്കാന്‍ അധികം ഒന്നും ഇല്ല..ഞാന്‍ തിന്നുനതും ചോറ് തന്നെയാണ്.ഞാന്‍ ശ്വസിക്കുന്നതും ഓക്സിജന്‍ തന്നെയാണ്,ഏറ്റവും വലിയ വസ്തുത ഞാന്‍ ജീവികുന്നത് ഇന്ത്യയിലാണ്. നമ്മളെ കാത്തിരിക്കുന്നത് ഹെലമെറ്റ് ഇടാതത്തിനു പിടിക്കുന്ന പോലീസാണ്,അല്ലാതെ കോടികള്‍ കൊടുത്തു കൊല്ലുന്നവനെ പിടിക്കാന്‍ നാട്ടില്‍ ആളില്ലേ ?

എന്തായാലും ആ ഡിസംബര്‍ നമ്മളെയും കാത്തിരിക്കും,സ്വസ്ഥമായി ഉറങ്ങുമ്പോള്‍ ഒരുപക്ഷെ നമ്മുടെ കണ്ണിലും ഇരുട്ട് കയറിയേക്കാം,ശ്വാസം കിട്ടാതെ നമ്മളും കട്ടിലില്‍ നിന്ന് നിലത്തേക്ക് വീണേക്കാം,വിടിന് പുറത്തേക്കിറങ്ങുമ്പോള്‍ നിലവിളികള്‍ കടല്‍ കണക്കെ നമുക്ക് മുന്നിലേക്ക്‌ അലയടിച്ചു വന്നേക്കാം.അന്ന് നമ്മള്‍ ഓര്‍ക്കും ഞാന്‍ നേരത്തെ പറഞ്ഞ ആ ഫോട്ടോ ഫ്രൈമിലെ മണ്ണ് മാറ്റുന്ന മുഖം ...ഭോപ്പാല്‍ ഒരുപക്ഷെ ഇവിടെയും ആവര്‍ത്തിക്കാം.നാളെ നമ്മള്‍ സ്നേഹിക്കുനവര്‍ നമുക്കുമുന്നില്‍ പിടഞ്ഞു കളിക്കുമ്പോള്‍ നമുക്കും വരും ഭോപ്പലുകാരന്‍റെ വികാരം .....അല്ലെങ്കില്‍ നമ്മളും മീതൈല് ഐസോസയനേറ്റ് സന്ധതികള്‍ ആവില്ലേ


വിഷമില്ലാത്ത ഓക്സിജന്‍ ശ്വസിക്കാന്‍ ആശംസിക്കുന്നു
മോനുക്കുട്ടാപ്പി

4 comments:

  1. കറുത്ത് വിഷം വിറങ്ങലിച്ച മണ്ണ് വകഞ്ഞു മാറ്റി,വെളുത്തു വിറങ്ങലിച്ച മുഖത്തുനിന്നു അവസാനത്തെ മണ്ണും മാറ്റി എടുക്കുമ്പോള്‍,ഏതോ ക്യാമറയുടെ ഫ്ലാഷ് മിന്നി.കണ്ണുകള്‍ കറുത്ത മുത്തുപോലെ തിളങ്ങുന്ന,പാതി തുറന്ന വായില്‍ അവസാനത്തെ അമ്മിഞ്ഞപാല് നുണഞ്ഞ ഒരു കുഞ്ഞു മുഖം..അതാണീ വന്‍ വിപത്തിന്‍റെ ഓര്‍മചിത്രം

    ReplyDelete
  2. yeeees U said it

    the bad one in india

    ReplyDelete
  3. hmmmmmm.... its better nt to gv any punishments...... hmmmm 5LK rs and 2 yr jail....phhhrrrrrr..............



    lokha samastha sukhini bavanthu

    ReplyDelete