Thursday, June 3, 2010

ഇഗോ മരങ്ങള്‍ പൂത്തുലയുമ്പോള്‍

ഹൃദയങ്ങള്‍ തൊട്ടറിയുന്ന ദിവസങ്ങള്‍ കടന്നു പോക്കൊണ്ടിരുന്നു.വീണ്ടും മറക്കാത്ത സ്വപ്‌നങ്ങള്‍,അതെ ഇടവഴികള്‍ ഞാന്‍ വീടും നടന്നു .ഓരോ ചുവടിലും എന്‍റെ കാല്‍കീഴില്‍ ഞാന്‍ അറിയാതെ ചവിട്ടിയരക്കുന്ന കരിയിലകള്‍ എന്നെനോക്കി ചിരിച്ചു.എന്‍റെ തീരുമാനങ്ങള്‍ ശരിയായിരുന്നോ.ആലോചനകള്‍ മഴയത്തു കത്തുന്ന തീ പന്തംപോലെയാണ് ,ചിലപ്പോള്‍ കെടും കേടാതെയിരിക്കും ആശങ്കകള്‍ മാത്രം ബാക്കി.ആശങ്കകള്‍ ഇല്ലാതെ ജീവിച്ച ഒരു മനുഷ്യനും ഇല്ല എന്‍റെ മനസ്സ് പറഞ്ഞു ,അതെ നിനക്ക് മാത്രമല്ല ആശങ്കകള്‍ .
വീണ്ടും നടന്നു ഇടവമാസത്തിന്റെ മഴപെയ്ത മാനം നോക്കി നടക്കുമ്പോഴും മനസ്സ് കാടു കയറുകയാണ്,എല്ലാം ഇന്നലെ അവസാനിപ്പിക്കാമായിരുന്നു.കമ്പ്യൂട്ടര്‍ കീ ബോഡിലെ എന്റര്‍ കിയില്‍ തള്ളവിരലിന്‍റെ ചൂട് തട്ടിയാല്‍ ,ഒരു ഹായ്ക്ക് വേണ്ടി കാത്തിരിക്കുന്ന അവളെ എനിക്ക് സന്തോഷിപ്പിക്കാമായിരുന്നു.ഇല്ല എന്‍റെ കൈകള്‍ വിറച്ചു,എന്‍റെ വിരലുകളിലെ രക്ത പ്രവാഹം നിലച്ചു ഞാന്‍ എന്‍റെ തള്ളവിരലിനെ പരിഹസിച്ചു.തോറ്റു കൊടുക്കാന്‍ മടിയില്ല പ്രത്യേകിച്ച് സ്നേഹിക്കുനവരുടെ മുന്നില്‍,പക്ഷെ അതൊരു ശിലമാക്കിയാല്‍ ഞാനും സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും തമ്മില്‍ എന്താണ് വ്യത്യാസം 'ഒരേ പോലെ എല്ലാം രാവില്‍ ചോറ്റുപാത്രം എടുക്കുന്നു ,ഓഫീസില്‍ പോവുന്നു,ആര്‍ക്കോ വേണ്ടി ജോലി ചെയുന്നു,5.30 കഴിയുമ്പോ ഇറങ്ങി വീട്ടില്‍ പോകുന്നു '.മനസിന്‍റെ അടിത്തട്ടില്‍ ഇഗോ മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.ഇല്ല തോല്‍ക്കാന്‍ മനസില്ല.തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം,ജീവിതത്തില്‍ ശരിയെക്കള്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്ത അവാര്‍ഡ്‌ വാങ്ങിയ ആളാണ് ഞാന്‍.അതിലും വിഷമങ്ങള്‍ കാണുന്നില്ല ഞാന്‍,എന്തിനു വിഷമിക്കണം എനിക്ക് ശരി എന്ന് തോന്നുനത് ലോകത്തിനു തെറ്റാണു.കാരണം ഞാന്‍ പറയുന്നത് സാധാരണക്കാരന്‍റെ ഭാഷയാണ്.സാധാരണക്കാരന്‌ എന്ന് പറഞ്ഞു എന്താണീ ലോകത്ത് ഉള്ളത്,ഒന്നും ഇല്ല എല്ലാം പണക്കാരന്റെ തിരുത്തലുകള്‍.തോന്നുമ്പോള്‍ സ്വന്തം അച്ഛനെ വരെ മാറ്റിപറയുന്ന,ആരും ചെയ്ത തെറ്റുകള്‍ കറന്‍സിയുടെ വാല്യൂ നോക്കി ആ തെറ്റുകളിലെ ശരികളെ കണ്ടു പിടിക്കാന്‍ പാടുപെടുന്ന ഒരു കൂട്ടം തറവാടികളുടെ കാല്‍ക്കിഴില്‍ ഞാന്‍ ജിവിക്കില്ല.അപ്പൊ സ്വാഭാവികം മാത്രം എന്‍റെ കാഴ്ചപാടുകള്‍ എപ്പോഴും തെറ്റും,കാരണം ഈ ലോകം അത്തരം കപട സദാചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

എല്ലാം നടക്കും,വിപ്ലവം പറഞ്ഞവനും,സത്യം പറഞ്ഞവനും ഓടയിലേക്ക്‌ .കാലം എന്നിക്ക് കാണിച്ചു തരുന്ന സത്യം അതാണ്.പക്ഷെ പരിഭവങ്ങള്‍ ഇല്ല ഈ വലിയ ലോകത്ത് അഴുക്കുചാലുകള്‍ ഇപ്പോഴും ഉണ്ട് എന്ന സത്യം മാത്രമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഖടകം.അതുകൊണ്ട് സോദരാ തോല്‍ക്കാന്‍ എനിക്ക് മനസില്ല.
എന്‍റെ ഇഗോ (സാധാരണക്കാരന്‍റെ നിശബ്ദ വികാരം )അതിനു സമ്മതിക്കുന്നില്ല,കാരണം ഞാന്‍ കറന്‍സിയുടെ വാല്യൂ നോക്കിയല്ല ഭ്രൂണമായത്.....

ഇഗോ മരങ്ങള്‍ പൂതുകൊണ്ടേയിരിക്കും
സ്നേഹപൂര്‍വ്വം
മോനുക്കുട്ടാപ്പി

3 comments:

  1. ജീവിതത്തില്‍ ശരിയെക്കള്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്ത അവാര്‍ഡ്‌ വാങ്ങിയ ആളാണ് ഞാന്‍...ആത്മാര്‍ത്ഥ മായൊരു ഹൃദയ മുണ്ടായതാണോ പ്രശ്നം ?

    ReplyDelete
  2. നീ ഗോ" എന്ന ഈഗോയോടു പറയു കുട്ടാപ്പി.
    അല്ലെങ്കില്‍ വേണ്ട വെറുതെ എം.ടി.എസിന് കൊടുക്കുന്ന കാശ് ലാഭിച്ചോ. ചാറ്റ് നിര്‍ത്തി ദോശ കഴിക്കു :ഡി

    ReplyDelete