Saturday, June 5, 2010

കിക്ക് ഓഫിന്‍ന്‍റെ ഓര്‍മക്കായി ഒരു ഫ്രീ കിക്ക്

ദൈവത്തിന്‍റെ കൈ തരൂ ...... ഞങ്ങള്‍ ഒരുമിച്ചു ഗോള്‍അടിക്കാം

കിക്കോഫ്‌ .......... മുടിനാരിഴക്ക് നഷ്ടപ്പെട്ടുപോകുന്ന സൂപ്പര്‍ കട്ടിംഗ് ഷോട്ടുകള്‍ ,നിലവിളികള്‍ക്കിടയില്‍ അലിഞ്ഞു പോകുന്ന ഫൌളുകള്‍.വിധിമാറ്റി എഴുതുന്ന ഹാന്‍ഡ്‌ബോളുകള്‍ ...ഗോള്‍ മുഖതെവിടെയോ പതിഞ്ഞിരിക്കുന്ന ആ സുവര്‍ണ പാദുകം.പഴശിരാജയിലെ ഒളിപോരുകാരെപോലെ റൂണിയും,ടോറസും അവസാനത്തെ പാസ്സിനായി കാത്തിരിക്കും,തരംകിട്ടിയാല്‍ ഒന്ന് ചെത്തി മെനഞ്ഞു കോടികള്‍ വിലയുള്ള കാല്‍പാധങ്ങള്‍ വായുവില്‍ വട്ടം കറക്കി മുന്നില്‍ നിലക്കുന്ന ഗോളിയുടെ തലയ്ക്കു മീതെ പോസ്റ്റിന്റെ വലത്തേ അറ്റത്തേക്ക് ......
ആവേശം സിരകളില്‍ അറാടും....മനുഷ്യന്‍ മതവും ജാതിയും മറന്നു ഒരു ബോളിനു പിന്നാലെ പോവുന്ന ദിവസങ്ങള്‍
കാലം പിന്നോട്ട് ഗിയര്‍ഇടുമ്പോള്‍,ദക്ഷിണ ആഫ്രിക്കയിലെ ഉയരമുള്ള സ്റ്റെടിയങ്ങളില്‍ വിസില്‍ മുഴങ്ങുമ്പോള്‍ ...എന്‍റെ മനസില്‍ ഓര്‍മകളുടെ സി ഡി പ്ലേ ചെയ്യാനുള്ള ബട്ടന്‍ ആരോ അമര്‍ത്തുന്ന പോലെ തോന്നുന്നു.
വര്‍ഷം 2006 - ജെര്‍മനിയിലെ മ്യുണിചിലെ സ്റ്റെടിയത്തില്‍ ജെര്‍മനിയും കോസ്റ്ററിക്കയും കളി തുടങ്ങിയപ്പോള്‍ ജീവിതത്തിലെ പുതിയ ഗ്രൗണ്ടില്‍ ഞാനും കളി തുടങ്ങി.കിക്കോഫിന് നിമിഷങ്ങള്‍ ബാക്കി,മൊബൈലിലെ ഡിസ്പ്ലേ സ്ക്രീനില്‍ അവളുടെ പേര് തെളിഞ്ഞു വന്നു .ഫിലിപ്പ് ലാം ഇടതു വിങ്ങില്‍ നിന്നും ഒരു ഓവര്‍ കട്ടിംഗ് ,മുന്‍പിലെ ഡിഫെന്റെറെ വെട്ടിച്ചു ഗോള്‍മുഖത്തേക്ക് കടക്കുമ്പോള്‍ എന്‍റെ മനസു അവളുടെ ഗോള്‍ പോസ്റ്റും കടന്നു വല കുലുക്കിയിരുന്നു.വിണ്ടും ആരവങ്ങള്‍ മാത്രം ,കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഫോട്ടോ ഫ്ലാഷുകള്‍ മിന്നി മറയുമ്പോള്‍ ഞാന്‍ വിണ്ടും ചോദിച്ചു സഖീ നീ റെഡ് കാര്‍ഡ്‌ കാട്ടില്ലലോ അല്ലെ.മറുപടി ഫ്രീ കിക്ക് ആയിരുന്നു പെനാലിട്ടി ബോക്സില്‍ മിറോസേവ് ക്ലോസ് ഉയര്‍ന്നു പൊങ്ങി ,ചക്ക നിലത്തു വീണപോലെ ബോള്‍ വലക്കുളില്‍.കാത്തിരുന്ന നിമിഷം ഞാനും അവളും ....മഴ കളി മുടക്കിയില്ല,ചന്ദ്രന്‍ അപോഴും ഫ്ലെഡ് ലൈറ്റ് പോലെ തെളിഞ്ഞു നിന്നു.ജെര്‍മനി ജയിച്ചു,ലോക മഹായുദ്ധം വരുത്തിയ വന്‍ വിനകള്‍ക്ക് ക്ലോസും ,ലാമും പകരം വീട്ടി.ഞാന്‍ എന്‍റെ ഫോണിന്‍റെ ബാറ്ററികള്‍ മാറി മാറി ഇട്ടു,എന്‍റെ മനസില്‍ സ്വര്‍ണം പൂശിയ കാഴ്ചകള്‍ മാത്രം.അവസാനത്തെ ഗോള്‍ അടിക്കുംബോഴേക്കും ഞാനും അവളും പുതിയ കരാറില്‍ ഒപ്പ് വച്ചു.ഹൃദയങ്ങള്‍ ഇന്‍ഷുര്‍ ചെയ്തു ,ആര്‍ക്കും അറിയാത്ത കോടികളുടെ കണക്കുകള്‍ ഞങ്ങള്‍ പൂഴ്ത്തിവച്ചു.

നാളുകള്‍ കടന്നുപോയി,ജെര്‍മനിയും അര്‍ജെന്റ്റിനയും നേര്‍ക്ക്‌ നേര്‍.ഹൃദയ മിടിപ്പ് കൂടിയ അന്നും അവള്‍ വിളിച്ചു.ജൂണ്‍ 30ന്‍റെ തണുത്ത രാവില്‍ ക്ലോസും കൂടരും ടെവസിനെയും,അയാളയെയും മാറി മാറി പരീക്ഷിച്ചു,അവള്‍ എന്നെയും.ചോദ്യങ്ങള്‍ ക്രിസ്ത്യാനോ റോനാല്‍ഡോയുടെ ട്രിപ്പ്‌ളിംഗ് പോലെ എന്നെ വെട്ടിച്ചു കൊണ്ടുപോയി.ഒടുവില്‍ അവള്‍ ചോദിച്ചു ഞാന്‍ നിന്നെ കല്യാണം കഴിച്ചോട്ടെ,80 ആം മിനിറ്റില്‍ ക്ലോസിന്‍റെ ഗോള്‍ വലകുലുക്കിയപ്പോള്‍ ലോകം മൊത്തം അര്‍ജന്‍റ്റിന ആരാധകര്‍ ഞെട്ടലോടെ നിന്നുവത്രെ ഈ ചോദ്യം എന്നെയും ഞെട്ടിച്ചു.ഞാന്‍ തിരിച്ചു പറഞ്ഞു യസ് ....നമ്മുടെ ജീവിതം ഈ കളി പോലെ ആവില്ല,ഒരു ആരാധകനും ഈ കളി മുടക്കില്ല.90 മിനിട്ടു നേരം പോരാ ഈ കളി തീരാന്‍,നമുക്ക് കാത്തിരിക്കാം അടുത്ത പെനാലിട്ടിക്കായി.അവള്‍ ഓഫ്‌സൈഡ് ഫ്ലാഗ് ഉയര്‍ത്തിയില്ല,അവളുടെ ശ്വാസത്തിന്‍റെ വരവ് പോക്കുകള്‍ എന്‍റെ രക്തത്തിന്‍റെ പമ്പിംഗ് സ്പീഡ് കൂടി.ഇനീം കളിക്കളത്തില്‍ ഇറങ്ങാന്‍ പറ്റാതെ സൈഡ് ബെഞ്ചില്‍ കാത്തിരിക്കുന്ന മെസ്സിയെ പോലെ ഞാനും ആവേശം മാത്രം മനസില്‍ സൂക്ഷിച്ചു കാത്തിരുന്നു.

വലകള്‍ കുലുങ്ങി,ടിമുകള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു.ഞങ്ങളുടെ മാച്ച് തുടര്‍ന്നു....ഞാന്‍ കളികള്‍ ഗ്രൌന്‍ഡില്‍ ഇറങ്ങി കളിച്ചു തുടങ്ങി.വേഗവും ,ലകഷ്യവും ഒത്തോരുമിക്കുന്നവരെ കളി തുടരും.....മഴ പെയ്തുകോണ്ടെയിരുന്നു,കാറ്റിന്‍റെ ഗതി ബെക്ഹാമിന്‍റെ ഷോട്ടുകള്‍ക്ക് വില്ലിന്‍റെ ആകൃതി കൊടുത്തു,അവളുടെ മനസും വില്ലുപോലെ വളഞ്ഞു,കാരണം ഷോട്ട് എന്‍റെതായിരുന്നു.
ജര്‍മനിയും ഇറ്റലിയും കളിക്കാന്‍ തുടങ്ങി,അന്നു മുതല്‍ ഞാനും അവളും കളി ഒരുമിച്ചു കാണാന്‍ തുടങ്ങി,ഒരു പുതപ്പിന്‍റെ കീഴില്‍ ഞങ്ങള്‍ പച്ച പുല്ലുവിരിച്ചു ....കളി സമനിലയില്‍ അവസാനിക്കുന്നു,ക്ലോസും പോടോള്‍സ്കിയും ആഞ്ഞു പരിശ്രമിച്ചു.കഥ മാറിമറിഞ്ഞു..ഇറ്റാലിയന്‍ വന്‍ മതിലുകള്‍ പൊളിക്കാന്‍ ജെര്‍മനിക്കായില്ല.ഞാന്‍ ശ്രമിച്ചു ഒരു ഗ്രൌന്‍ഡില്‍ ആയിട്ടു പോലും അവളുടെ മനസിന്‍റെ ഗോളി എനിക്ക് വഴിമാറി തന്നില്ല.കളി എക്സ്ട്ട്രാ സമയത്തേക്ക്...ഫാബിയോയും,ഡെല്‍-പിയറോയും ജെര്‍മനിയുടെ ഗോള്‍ വലകള്‍ കുലുക്കുമ്പോള്‍...കാനവരോ ലോക കപ്പ്‌ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ അവള്‍ ജെര്‍മനിക്കായി കണ്ണ് നീര്‍പൊഴിച്ചില്ല ...... അവള്‍ ടീം മാറി ...സ്വഭാവികം ജയിക്കുന്ന ടീം അതാണ് പ്രാക്ടിക്കല്‍ ....
ഇല്ല എന്‍റെ ഗോളുകള്‍ പലതും ഗോള്വലക്കരികിലൂടെയാണ് പോയത് എന്നിട്ടും അവള്‍ ടീം മാറി....

ക്ലോസിനും,പോടോള്‍സ്കിക്കും ഒപ്പം ഞാനും കരഞ്ഞു.ആ മഴ തുള്ളികളുടെ ശബ്ധത്തില്‍ ഞങ്ങളുടെ കരച്ചില്‍ ലോകം കേട്ടില്ല,ജര്‍മന്‍ വന്‍ മതില്‍ നിലം പൊത്തി..
വേണ്ടും ഒരു ലോക കപ്പ്‌ കൂടി...കൂടെ ഗോളടിക്കാന്‍ ആളുണ്ട്..പക്ഷെ പച്ച പരവതാനി വിരിക്കാനും,കൃത്യതയോടെ ഫ്രീ കിക്ക് എടുക്കാനും ഞാന്‍ ശ്രമിക്കും....ഫ്രാന്‍സും ഉറൂഗെയും
ആദ്യം കളിതുടങ്ങുമ്പോള്‍ .ഓഫ്‌ സൈഡ് വിസിലിനു മുന്‍പേ തെയെറി ഹെന്‍റെറിക്ക് പെനാലിറ്റി ബോക്സില്‍ കയറിപറ്റാന്‍ കഴിഞ്ഞാല്‍ ...ഞാനും കയ്യടിക്കാം .....ആര്‍ക്കു വേണ്ടിയാണെങ്കിലും

വിജയം ആശംസിക്കുന്നു --- ഓരോ ഫ്രീ കിക്കിനും
സ്വന്തം മോനുകുട്ടാപ്പി

2 comments:

  1. ചോദ്യങ്ങള്‍ ക്രിസ്ത്യാനോ റോനാല്‍ഡോയുടെ ട്രിപ്പ്‌ളിംഗ് പോലെ എന്നെ വെട്ടിച്ചു കൊണ്ടുപോയി.ഒടുവില്‍ അവള്‍ ചോദിച്ചു ഞാന്‍ നിന്നെ കല്യാണം കഴിച്ചോട്ടെ,80 ആം മിനിറ്റില്‍ ക്ലോസിന്‍റെ ഗോള്‍ വലകുലുക്കിയപ്പോള്‍ ലോകം മൊത്തം അര്‍ജന്‍റ്റിന ആരാധകര്‍ ഞെട്ടലോടെ നിന്നുവത്രെ ഈ ചോദ്യം എന്നെയും ഞെട്ടിച്ചു.ഞാന്‍ തിരിച്ചു പറഞ്ഞു യസ് ....നമ്മുടെ ജീവിതം ഈ കളി പോലെ ആവില്ല,ഒരു ആരാധകനും ഈ കളി മുടക്കില്ല

    ReplyDelete
  2. Oru anubhavathiloode alledaa adutha kali nannaakkan pattooooo..... sooo enjoyyyy....
    kollaammmm...!! poratteyyy...!!

    ReplyDelete