Saturday, May 29, 2010

കഷ്ടം ! ഇതിലും ഭേദം കഴുതപ്പാല് കുടിക്കുന്നതുതന്നെ

ഒരു പഴംകഥപറയാം.ഒരു രാജ്യത്തെ തീരെ ബുദ്ധിയില്ലാത്ത എന്നാല്‍ സ്വയം താനാണ് കേമനെന്നും വിചാരിച്ചിരുന്ന രാജാവ് ഒരിക്കല്‍ പ്രഭാത സവാരിക്കിടെ ഒരു സുന്ദരിയെ കണ്ടു മുട്ടി,അവളോട്‌ തനിക്കു മുട്ടല്‍ ഉണ്ട് എന്ന കാര്യം വെളിപ്പെടുത്തി.അവള്‍ പറഞ്ഞു പ്രിയ രാജാവേ താങ്ങള്‍ ഈ രാജ്യത്തെ രാജാവായിരിക്കാം പക്ഷെ തങ്ങളുടെ ഈ തൊലി വെളുപ്പും,പണവും,പ്രതാപവും ഒകെ ഞാന്‍ ഇഷ്ടപ്പെടുന്നു .പക്ഷെ എല്ലാത്തിനേക്കാളും വലുത് അദ്വാനിക്കുന്നവ്ന്റെ വിയര്‍പ്പോട്ടിയ ചുംബനമാണ്,അവന്‍റെ നിറം കറുപ്പായിരിക്കും പക്ഷെ ആ കറുപ്പില്‍ ആത്മാര്‍ഥത കാണാന്‍ കഴിയും.ഇതു കേട്ട രാജാവ് ആ നാട്ടിലെ കറുത്തവരായ തൊഴിലാളികളെ മൊത്തമായും നാട് കടത്തി.അപ്പോഴും രാജാവ് അദ്വാനിക്കാന്‍ ഒരു താല്‍പര്യവും കാണിച്ചില്ല ....ഈ കഥ നമ്മള്‍ കേട്ട,പറഞ്ഞ മടുത്ത കഥ ചില മലയാള സിനിമ പോലെ.പക്ഷെ ഈ കഥയുടെ രത്നച്ചുരുക്കം അറിയണം എന്നുണ്ടെങ്കില്‍ നമുക്ക് കുറച്ചു ബാക്കിലേക്ക്‌ സഞ്ചരിക്കാം


കഥയറിയാത്തവരുടെ കഥ - കാണുന്ന നമ്മളെ എന്ത് വിളിക്കണം ?
ഒരു വെള്ളിയാഴിച്ച,വല്ല സിനിമേം കണ്ടു,നല്ല ഫുഡും കഴിച്ചു ഏതെങ്കിലും തോട്ടിലോ കടപ്പുറതോ ഇരിക്കാം എന്ന് വ്യാമോഹിച്ച ഒരു ഇന്ത്യന്‍ പൌരനായ എന്നെ കാത്തിരുന്നത് ഒരുതരം അധിക്കാരത്തിന്റെ സ്വരത്തില്‍ എന്നെ നോക്കി കുരക്കുന്ന കുറെ പത്ര വാര്‍ത്തകളെയാണ്.ഇനി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞേ അന്യ ഭാഷാ സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യാന്‍ പാടുള്ളൂ.കാരണം പറയാന്‍ സ്ഥിരംഉള്ളപോലെ കൊറേ ഓലക്കെമ്മിലെ ന്യായങ്ങളും.കേട്ടപ്പോ ഓര്‍മ വന്നത് തെക്കേലെ ഭാനുമതി ടീച്ചര്‍ അവരുടെ മകള് പച്ചക്കറി വിക്കാന്‍ വരുന്ന കണ്ണന്‍റെ കൂടെ ഒളിചോടിയപ്പോ പറഞ്ഞ ന്യായങ്ങളാണ്.
ഒരുപാട് തമിള്‍ ,ഹിന്ദി സിനിമകള്‍ ഈ ആഴ്ച റിലീസ് അവണമായിരുന്നു.എവിടെ നമ്മടെ "പോകിരി രാജേം ,അലക്സാന്ടെര്‍ ദി ഗ്രെയ്ട്ടും"ഒക്കെ കഷ്ട്ടപ്പെട്ടു ഓടിപ്പിക്കണ്ടേ.ഹോ അതിന്‍റെ ഇടയ്ക്കു സൂര്യയുടെം,വിജയുടെം സിനിമകള്‍ ഇറങ്ങിയ്യാല്‍ നമ്മടെ പോകിരിരാജാവിനു വാലും ചുരുട്ടി ഓടാണ്ടി വരില്ലേ.അല്ല അറിയാഞ്ഞിട്ടു ചോദിക്ക്യാ ഇത്രക്ക് ധയിര്യമില്ലേ മലയാളസിനിമയിലെ മഹാന്മാര്‍ക്ക്.ഇവിടെ ഇടുന്ന ജട്ടി മുതല്‍ സാമ്പാറില്‍ ഇടുന്ന വെണ്ടയ്ക്ക വരെ തമിഴന്‍ അദ്വാനിച്ചു ഉണ്ടാക്കുന്നതാണ്,അത് ഓസിനു നക്കാന്‍ ഇവിടത്തെ ഒരു സിനിമാക്കാരനും ഒരു വിലക്കും ഇല്ല.ഇഷ്ടംപോലെ തൊലിവെളുപ്പുള്ള നമ്മുടെ മലയാളി മങ്കമാരായ നായികമാര്‍ സീബ്ര ലൈന്‍ പോലത്തെ ഡ്രെസ്സും ഇട്ടു,പൊക്കിള്‍ ച്ചുഴീം കാണിച്ചു അവിടുത്തെ പൈസേം വാങ്ങി ഇവിടെ തെക്കും വടക്കും നടക്കുനുണ്ടല്ലോ അവരെ എന്തെ വിലക്കാത്തെ.ഇത് ഒരു ശരാശരി സിനിമാ പ്രേക്ഷകന്‍റെ ഹൃദയത്തില്‍ തട്ടിയുള്ള ചോദ്യമാണ്(മലയാള സിനിമാ പ്രേക്ഷകന്‍ എന്നാണ് ആദ്യം എഴുതിയത്,പിന്നെ ആലോചിച്ചപ്പോ തോന്നി മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നില്ലല്ലോ,ആ വിഭാഗത്തിനെ ഫാന്‍സ് എന്ന ഓമനപ്പെരിലേക്കു ആരൊക്കെയോ ചേര്‍ന്ന് മാറ്റിയിരിക്കുന്നു.)

തമിഴ്നാട്ടില്‍ ഈ ആഴ്ച റിലീസ് ചെയ്ത കുറേ സിനിമകളില്‍ "സൂര്യയുടെ സിങ്കം- പുതുമുഖങ്ങളെ അണിനിരത്തി അങ്ങാടി തെരു" ഇതൊക്കെ കളക്ഷന്‍ റെക്കോടുകള്‍ ദിവസങ്ങള്‍കൊണ്ടേ മാറ്റി മറിക്കുമ്പോള്‍ നമ്മള്‍ ഈ പാവം മലയാളികള്‍ക്ക് ഇത്തരം സിനിമകള്‍ കാണാന്‍ അങ്ങ് തമിഴ്നാട്ടില്‍ പോവേണ്ടി വരുമോ.കാണാന്‍ ഒരു ഭംഗിയും ഇല്ലാത്ത നായകനും,അവനെക്കാള്‍ ഭംഗി കുറവുള്ള നായികയേയും വെള്ളിത്തിരയില്‍ കാണുമ്പോള്‍ നിറവും ,ജാതിയും ,ഫാന്‍ ക്ലബും മറന്നു തമിഴന്‍ ഒറ്റക്കെട്ടായി കയ്യടിക്കും.നമ്മളും കയ്യടിക്കും പക്ഷെ താപ്പാനകള്‍ ചെരിയാത്തിടത്തോളം കാലം നമ്മുടെ കൈകള്‍ ഇനി പിന്നില്‍ കെട്ടാതെ നിവര്‍ത്തി ഇല്ല.
എന്തായാലും ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളെക്കാളും നമ്മുടെ കേരളത്തില്‍ ഇപ്പൊ എണ്ണത്തില്‍ മുന്നില്‍ സംഖടനകള്‍ ആണ്.എല്ലാരും കൂടി ഏകദേശം അസ്ഥിവാര കുഴിതോണ്ടി കിണറു കുഴിച്ച അവസ്ഥയില്‍ എത്തിച്ചു.ഇനി അപ്പുറത്തെ പറമ്പ് കയ്യേറാന്‍ കാത്തു നില്‍ക്കുന്നു.എന്തായാലും ഈ അടുത്ത് ISRO ഒരു പരീക്ഷണം നടത്തിയത്രേ ഒരു റോക്കറ്റ് ഭൂമിയില്‍നിന്നും ആകാശത്തേക്ക് വിടുന്നതാണോ അതോ ഒരു മലയാള സിനിമ,സിനിമാ തീയേറ്റര്‍ വിടുന്നതാണോ ഏറ്റവും വേഗം എന്ന്.വേഗതയുടെ പര്യായമായി മലയാള സിനിമയെ അവര്‍ തെരഞ്ഞെടുത്തു (ഷൂട്ടിംഗ് കഴിയുന്ന കാര്യത്തിലും,സിനിമാ തീയേറ്റര്‍ വിടുന്ന കാര്യത്തിലും) ആ നമ്മളാണ് പുരോഗമന വാദവും,വിലക്കും,ഭ്രഷ്ട്ടും എല്ലാം കൂടി തലേല്‍ എടുത്തു വച്ച് എപ്പോ വേണമെങ്കിലും പൊളിഞ്ഞു വിഴാവുന്ന ഒരു വലിയ തറവാടിന്റെ ഉത്തരം താങ്ങുന്നത്.

എന്തായാലും വിമര്‍ശനങ്ങള്‍ നേരിടണമെങ്കില്‍ ചെയ്ത ജോലികളെ ഭയത്തോടെ കാണരുത്,സ്വന്തം കഴിവ് കുറവ് പുറത്തു കാണാതിരിക്കാന്‍ കഴിവുള്ളവനെതിരെ കായികബലം കാണിക്കുകയല്ല വേണ്ടത്.മത്സരിച്ചു ജയിക്കണം,അല്ലെങ്കില്‍ മത്സരിക്കാന്‍ ശ്രമിക്കുകയെങ്കിലും വേണം.
അല്ലാതെ നല്ല സിനിമകള്‍ തമിഴില്‍ വരുമ്പോള്‍ "കലാമൂല്യം" മലയാളസിനിമയില്‍ എന്ന വിഷയത്തില്‍ സെമിനാറുനടതീട്ടു ഒരു കോണോം ഉണ്ടാവാന്‍ പോണില്ല.

അവസാനിപ്പിക്കുന്നതിന് മുന്‍പേ ഒരു കാര്യം-:

മലയാള സിനിമയുടെ കളക്ഷനില്‍ ഇടിവ് സംഭവിക്കുന്നതാണ് തമിഴ്,ഹിന്ദി സിനിമകള്‍ ഇന്ത്യ മൊത്തം റിലീസ് ആവുന്ന ദിവസം കേരളത്തില്‍ റിലീസ്ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്.ശരി 1947ല് ജനാദിപത്യ രാഷ്ട്രമായി ഇന്ത്യ മാറിയെങ്കില്‍ മനസറിഞ്ഞു തുപ്പാനും,തലചൊറിയാനും എന്തിന് ഒരേ ലിങ്കത്തില്‍പ്പെട്ടവര്‍ക് ഒരുമിച്ചു കഴിയാനും സ്വാതന്ദ്ര്യം ഉള്ള നമ്മുടെ ഇന്ത്യയില്‍ നമുക്കിഷ്ട്ടമുള്ള സിനിമ കാണണമെങ്കില്‍,അത് അന്യഭാഷയാണ് എന്ന ഒറ്റ കാരണത്താല്‍ 2 ഉം 3 ഉം ആഴച്ചകള്‍ കഴിയണോ നമുക്കുകാണാന്‍.ഇത് എവിടുത്തെ ന്യായമാണ് സോദരാ.നമ്മള്‍ ജീവിക്കുന്നത് കേരളത്തില്‍തന്നെ അല്ലെ,ബീഹാറില്‍അല്ലല്ലോ.വ്യക്തി സ്വാതന്ദ്രതിനു മേല്‍ പുഴുവരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റ് ഇല്ല.എന്തായാലും ഞാന്‍ തീരുമാനംഎടുത്തു അടുത്ത അന്യഭാഷാ സിനിമ ഇറങ്ങാതെ ഇനി ഞാന്‍ മലയാള സിനിമ തീയേറ്ററില്‍ പോയി കാണില്ല.എന്നെ വീട്ടില്‍ വന്നു പൊക്കി എടുത്തു സിനിമ കാണിക്കില്ല എന്ന് വിശ്വസിക്കുന്നു.2 ആഴ്ച്ചകഴിഞ്ഞു റിലീസ് ആവുന്ന തമിഴോ,ഹിന്ദിയോ ഒകെ ആദ്യ ദിവസം തന്നെ ഞാന്‍ പോയി കാണുകയും ചെയും,ഇവര് എന്ത് ചെയും "അന്യഭാഷാ സിനിമാക്കാരുടെ വീട്ടില് ബോംബിടുമോ".......ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ സിനിമ ഒരാളുടെം അച്ഛന് സ്ത്രീധനം കിട്ടിയതല്ല,ഞങ്ങള്‍ അതായത് പ്രേക്ഷകര്‍ തരുന്ന ചില്ലറതുട്ടുകള്‍ ആണ് സുപ്പറും അല്ലാത്തതും ആയ സകല അവന്മാരുടെം കാറിന്‍റെ പെട്രോള്‍ മുതല്‍ കുട്ടിക്ക് സ്നഗ്ഗി വരെ
വാങ്ങിക്കാന്‍ എണ്ണികൊടുക്കുന്ന പച്ച നോട്ടുകള്‍..അപ്പൊ നമ്മളെ ഭരിക്കാന്‍ വരരുത്.

വാല്‍കഷ്ണം:നമ്മുടെ സിനിമാക്കാര്‍ അന്യഭാഷാ സിനിമകള്‍ റിലീസിംഗ് വൈകിക്കും എന്ന് പ്രസ്താവന നടത്തിയപ്പോള്‍.റോഡു പണിക്കു വന്ന ഒരു തമിഴ് -മലയാളി സഹോദരന്‍ പറഞ്ഞ കമന്‍റു (അല്‍പ്പം നിലവാരത്തോടെ ഞാന്‍ എഴുതാം) "ഇതിനാണ് ഒന്നും നടന്നിലെങ്കില്‍ അപ്പി ഇട്ടു തോല്‍പ്പിക്കുക എന്ന് പറയുക" (ഇതില്‍ കുടുതല്‍ മാന്യത ആ വാക്കിനു കൊടുത്താല്‍ ഡയലോഗിനു ഒരു ഉഷാറു കിട്ടില്ല) ........ചിന്തിച്ചു തീരുമാനിക്കാം നമുക്ക്,കഴിവില്ലാത്തവന്‍ ഇങ്ങനെയാണോ അത് മറച്ചു വക്കുക എന്ന്


സ്നേഹത്തോടെ
മോനുകുട്ടാപ്പി

5 comments:

  1. nanaayi.... whatever its written is absolutely true.........

    Malayala cinema padmarajanum, bharathanum poyappol koodae poyi.......

    Ennaalum chila nalla samvidaayakar undengilum, cinema super thaarangalum,lokkada fan associationsum kaaranam mudinnyu pokkunnu.........(ee fans, swantham veetil 5 rupaedae mathi pollum vaangi kodukkaarilla, pakshae super starukalkke vendi swantham veede cinema theatre aakaan koodi madiyillaathaanum.....ENTHORU SNEHAM!!!!!!!!!}

    Malayala cinema enne parayaan lajja thonnunnu...hmmmm kandu madutha thaarangal....... orae kadha........ kadhapaatram collegukaaran aanengil, naayakan velyappoppan.......

    pinnaeeeee...... vilakke, alakke ennokkae paranye veruthaeeeeeeeee oronne......

    ReplyDelete
  2. Nice writeup realistic outlook mixed with funny comments....No more words can describe the pathetic situation of the happenings in malayalam cinema..its a sad situation...to think ithrakum adapathichu poyallo malayalam cinema ennu...no backbone!

    ReplyDelete
  3. ഒരു റോക്കറ്റ് ഭൂമിയില്‍നിന്നും ആകാശത്തേക്ക് വിടുന്നതാണോ അതോ ഒരു മലയാള സിനിമ,സിനിമാ തീയേറ്റര്‍ വിടുന്നതാണോ ഏറ്റവും വേഗം എന്ന്....കൊള്ളാം

    ReplyDelete